അതിർത്തി നിർണയം തീർന്നു

ഗ്രീൻഫീൽഡ് ദേശീയപാതയുടെ ജില്ലയിലെ അവസാനത്തെ അതിർത്തിക്കുറ്റി ദേശീയപാത ഭൂമി ഏറ്റെടുക്കൽ വിഭാഗം ഡെപ്യൂട്ടി കലക്ടർ ഡോ. ജെ ഒ അരുൺ, വാഴയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി പി വാസുദേവൻ എന്നിവർ ചേർന്ന് വാഴയൂരിൽ സ്ഥാപിക്കുന്നു


ഭൂവുടമസ്ഥരുടെ പരാതികൾ വേഗത്തിൽ തീർപ്പാക്കും 3 ഡി അന്തിമ വിജ്ഞാപനം ഒരുമാസത്തിനകം നടപടിക്രമങ്ങൾക്ക് റെക്കോഡ് വേഗം    മലപ്പുറം നിർദിഷ്ട പാലക്കാട്‌–- കോഴിക്കോട് ഗ്രീൻഫീൽഡ് ദേശീയപാതയുടെ ജില്ലയിലെ അതിർത്തി നിർണയം പൂർത്തിയായി.  പാത മലകളും കുന്നുകളും ചേർന്ന ദുർഘട  പ്രദേശങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ റെക്കോഡ് വേഗത്തിലാണ് ജില്ലയിലെ അതിർത്തിനിർണയം തീർത്തത്. ദേശീയപാത അതോറിറ്റിയുടെ ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌ പാത.  മലപ്പുറം–- കോഴിക്കോട് ജില്ലാ അതിർത്തിയായ വാഴയൂർ പഞ്ചായത്തിൽ ഡെപ്യൂട്ടി കലക്ടർ ഡോ. ജെ ഒ അരുൺ, വാഴയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി പി വാസുദേവൻ എന്നിവർ ചേർന്ന്‌  ജില്ലയിലെ അവസാന അതിർത്തിക്കുറ്റിയടിച്ചു. പദ്ധതിയ്ക്കായി ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച് ലഭിച്ച പരാതികളിൽ ദേശീയപാത അതോറിറ്റിയിൽനിന്ന്‌ മറുപടി ലഭ്യമാക്കി തീർപ്പ് കൽപിക്കും. പരാതികളിലെ തീർപ്പിന് ശേഷമാകും അന്തിമ വിജ്ഞാപനമായ 3ഡി പുറത്തിറക്കുക. ഒരുമാസത്തിനകം 3ഡി വിജ്ഞാപനം പ്രസിദ്ധീകരിക്കുകയാണ്‌ ലക്ഷ്യം.  ജില്ലയിൽ 
52.85 കിലോമീറ്റർ  എടപ്പറ്റ, കരുവാരക്കുണ്ട്, തുവ്വൂർ, ചെമ്പ്രശേരി, വെട്ടിക്കാട്ടിരി, പോരൂർ, എളങ്കൂർ, കാരക്കുന്ന്, പെരകമണ്ണ, കാവനൂർ, അരീക്കോട്, മുതുവല്ലൂർ, ചീക്കോട്, വാഴക്കാട്, വാഴയൂർ എന്നീ 15 വില്ലേജുകളിലൂടെയായി 52.85 കിലോമീറ്റർ ദൂരത്തിലാണ് പുതിയ പാത കടന്നുപോകുക. പദ്ധതിയ്ക്കായി 238 ഹെക്ടർ ഭൂമിയാണ് ജില്ലയിൽനിന്ന് ഏറ്റെടുക്കുന്നത്. അതിർത്തിനിർണയത്തിനായി പാത കടന്നുപോകുന്ന പ്രദേശങ്ങളിലെ ഓരോ 50 മീറ്ററിലും ഇരു വശത്തും 1057 വീതം അതിർത്തി കല്ലുകളാണ് സ്ഥാപിക്കുന്നത്.  എറ്റെടുക്കേണ്ട ഭൂമി സംബന്ധിച്ച് കൃത്യമായി വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള സർവേ ജോലികളും ഇതോടൊപ്പം പൂർത്തിയായി.   Read on deshabhimani.com

Related News