ദേശീയ സീനിയർ വനിതാ ഫുട്‌ബോൾ മത്സരങ്ങൾ കലിക്കറ്റ്‌ സ്‌റ്റേഡിയത്തിൽ

കലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിൽ ദാദ്രാ നാഗര്‍ഹവേലിയും ഛത്തീസ്ഗഡും തമ്മിൽ നടന്ന മത്സരത്തിൽ ഛത്തീസ്ഗഡിനായി ഹാട്രിക് നേടിയ കിറൺ പിസ്ഡയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ദാദ്രാ നാഗര്‍ഹവേലിയുടെ താരം


തേഞ്ഞിപ്പലം ഗോൾമഴയോടെ ദേശീയ സീനിയർ വനിതാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ്‌ ഗ്രൂപ്പ്‌ ഡി മത്സരങ്ങൾക്ക്‌ കലിക്കറ്റ്‌ സർവകലാശാലാ  സ്‌റ്റേഡിയത്തിൽ തുടക്കം. ഞായറാഴ്‌ചത്തെ കളിയിൽ  ദാദ്രാ  നാഗർഹവേലിയെ ഛത്തീസ്ഗഡ് എതിരില്ലാത്ത ഒമ്പത് ഗോളിന്‌ തകർത്തു.  കിരൺ പിസ്ഡ ഹാട്രിക്ക് നേടി. ശുഭാംഗി സുബ്ബയും പ്രിയങ്ക ഫുടാൻ രണ്ടും മസിപൊഗുവും ഹിന നിർമൽകറും ഓരോ ഗോൾവീതം നേടി.  പി അബ്ദുൾ ഹമീദ്‌ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. വൈസ് ചാൻസലർ ഡോ. എം കെ ജയരാജ് അധ്യക്ഷനായി. അഡ്വ. ടോം കെ  തോമസ്, ഡോ. എം  മനോഹരൻ, ഡോ. കെ പി വിനോദ് കുമാർ, ഡോ. വി പി സക്കീർ ഹുസൈൻ,  തഹസിൽദാർ പി ഉണ്ണിക്കൃഷ്ണൻ, പെരുവള്ളൂർ പഞ്ചായത്ത്‌  പ്രസിഡന്റ് കെ അബ്ദുൾ കലാം,  സി കെ പി ഷാനവാസ്, വിക്രം, ശ്രീകുമാർ, യു  തിലകൻ, പി അഷ്‌റഫ്, പി എം സുധീർ എന്നിവർ സംസാരിച്ചു. തിങ്കൾ രാവിലെ 9.30ന്‌ ജാർഖണ്ഡ് കർണാടകയെയും ഉച്ചക്ക്‌ 2.30ന്‌ ‌ ഗോവ ഡൽഹിയെയും നേരിടും. Read on deshabhimani.com

Related News