253 പേര്‍ക്ക് കോവിഡ്



മലപ്പുറം ജില്ലയിൽ ഞായറാഴ്ച  253 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.  6.77 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്‌. 246 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗം. അഞ്ചുപേരുടെ വൈറസ് ഉറവിടം വ്യക്തമായിട്ടില്ല. ജില്ലയ്ക്ക് പുറത്തുനിന്നെത്തിയ രണ്ടുപേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ ഇതുവരെ 47,13,727 ലക്ഷം  ഡോസ് കോവിഡ് പ്രതിരോധ വാക്‌സിൻ വിതരണംചെയ്‌തു.  30,30,650 പേർക്ക് ഒന്നാംഡോസും 16,83,077 പേർക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നൽകിയത്. Read on deshabhimani.com

Related News