അസത്യം പ്രചരിപ്പിച്ച് വിദ്വേഷം സൃഷ്ടിക്കുന്നത്‌ തിരിച്ചറിയുക



കോഴിക്കോട്‌ ഹലാൽ ഭക്ഷണത്തിന്റെ പേരിൽ അസത്യം പ്രചരിപ്പിച്ച്‌ വിദ്വേഷവും വർഗീയതയും സൃഷ്ടിക്കുന്നത്‌ തിരിച്ചറിയണമെന്ന്‌ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ. സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അക്കാദമിക് കോൺഫറൻസ്‌ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഹലാൽ ഭക്ഷണത്തിന്റെ കാര്യം പറഞ്ഞ് പരിഹസിക്കാനുള്ള ശ്രമമാണ്.   ശരിയായ രീതിയിൽ അറവ് നടത്തിയ ഭക്ഷണം ലഭിക്കുമെന്ന് സൂചിപ്പിക്കുന്നതിനായി ബോർഡ്‌ വെയ്‌ക്കുന്നതിനെയാണ്‌ പരിഹസിക്കുന്നത്‌. അക്കാദമിക് കോൺഫറൻസ്  സ്പീക്കർ എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. എസ്‌ വൈ എസ് സംസ്ഥാന പ്രസിഡന്റ്  ത്വാഹ അധ്യക്ഷനായി. ഡോ. മുഹമ്മദ് അബ്ദുൾ ഹകീം അസ്ഹരി, ഡോ. ഹുസൈൻ രണ്ടത്താണി, ഡോ. പി ജെ വിൻസന്റ്, ഡോ. കെ എസ് മാധവൻ, ഡോ. ശിവദാസൻ, മുസ്തഫ പി എറയ്ക്കൽ, ഡോ. നുഐമാൻ, ഉമൈർ ബുഖാരി, മുഹമ്മദലി കിനാലൂർ, എൻ അലി അബ്ദുല്ല, മുഹമ്മദ് പറവൂർ, റഹ്മത്തുല്ല സഖാഫി എളമരം, വി പി എം ബഷീർ, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, എം മുഹമ്മദ് സ്വാദിഖ്, എം എം ഇബ്‌റാഹീം, എം അബൂബക്കർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News