പൊന്നാനി മണ്ഡലത്തിൽ *സർക്കാർ കോളേജ് അനുവദിക്കണം

പി കെ ഖലീമുദ്ദീൻ പൊന്നാനി ഏരിയാ സെക്രട്ടറി


പൊന്നാനി പൊന്നാനി മണ്ഡലത്തിൽ സർക്കാർ കോളേജ് അനുവദിക്കണമെന്ന്‌ സിപിഐ എം പൊന്നാനി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. മത്സ്യമേഖലയെ തകർക്കുന്ന കേന്ദ്രനയം തിരുത്തണം,  സഹകരണമേഖലയെ തകർക്കുന്ന സമീപനത്തിൽനിന്ന് കേന്ദ്രസർക്കാ‌ർ പിൻമാറണം എന്നീ പ്രമേയങ്ങളും അവതരിപ്പിച്ചു.     ഇമ്പിച്ചിബാവ നഗറിൽ (പൊന്നാനി എംഇഎസ് കോളേജ്) രണ്ടാംദിവസമായ ഞായറാഴ്ച സുരേഷ് കാക്കനാത്ത്, അഡ്വ. സുരേഷ് ബാബു, ഫസീല തരകത്ത്, ഇമ്പിച്ചിക്കോയ തങ്ങൾ, എ എച്ച് റംഷീന എന്നിവർ പ്രമേയവും ഷിനീഷ് കണ്ണത്ത് ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി പി കെ ഖലീമുദ്ദീൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൻമേൽ ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും നടന്നു. പി കെ ഖലീമുദ്ദീൻ, ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ശ്രീരാമകൃഷ്ണൻ, പി നന്ദകുമാർ, ജില്ലാ സെക്രട്ടറിയറ്റ് അംഗം വി പി സക്കറിയ, ജില്ലാ കമ്മിറ്റി അംഗം പ്രൊഫ. എം എം നാരായണൻ എന്നിവർ ചർച്ചക്ക്‌ മറുപടി പറഞ്ഞു. പി കെ ഖലീമുദ്ദീൻ പൊന്നാനി ഏരിയാ സെക്രട്ടറി പൊന്നാനി സിപിഐ എം പൊന്നാനി ഏരിയാ സെക്രട്ടറിയായി പി കെ ഖലീമുദ്ദീനെ സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു.  ഏരിയാ കമ്മിറ്റി അംഗങ്ങൾ:  ഇ ജി നരേന്ദ്രൻ, ഇ സിന്ധു, പി വി അയ്യൂബ്, പി ഇന്ദിര, സുനിൽ കാരാട്ടേൽ, കെ ഗോപിദാസ്, എം സുനിൽ, യു കെ അബൂബക്കർ, എൻ കെ ഹുസൈൻ, സി പി മുഹമ്മദ് കുഞ്ഞി, പി എം ആറ്റുണ്ണി തങ്ങൾ, രജീഷ് ഊപ്പാല, എൻ കെ സൈനുദ്ദീൻ, എം എ ഹമീദ്, വി പി പ്രബീഷ്, വി വി സുരേഷ്, തേജസ് കെ ജയൻ, പി വി അബ്ദുൾലത്തീഫ്. രണ്ടുദിവസത്തെ സമ്മേളനം ഞായറാഴ്‌ച സമാപിച്ചു.   Read on deshabhimani.com

Related News