ചെറുകാട് അവാർഡ് സമർപ്പണം ഇന്ന്



പെരിന്തൽമണ്ണ ചെറുകാട് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ ചെറുകാട് പുരസ്കാരം വെള്ളിയാഴ്ച സമ്മാനിക്കും. ഷീലാ ടോമി എഴുതിയ ' വല്ലി ' നോവലിനാണ് ഈ വർഷത്തെ പുരസ്കാരം. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങിയ പുരസ്കാരം പെരിന്തൽമണ്ണ അർബൻ സഹകരണ ബാങ്കാണ് സ്പോൺസർചെയ്യുന്നത്. വെെകിട്ട് നാലിന് പെരിന്തൽമണ്ണ അലങ്കാർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചെറുകാട് അനുസ്മരണ സമ്മേളനത്തിൽ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ ഷീലാ ടോമിക്ക് അവാർഡ് സമ്മാനിക്കും. മുതിർന്ന സിപിഐ എം നേതാവ് പാലോളി മുഹമ്മദ്കുട്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനംചെയ്യും. സുനിൽ പി ഇളയിടം ചെറുകാട് അനുസ്മരണ പ്രഭാഷണം നടത്തും. കഥാകൃത്ത് അഷ്ടമൂർത്തി, സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ പി മോഹനൻ, സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, പെരിന്തൽമണ്ണ നഗരസഭാ ചെയർമാൻ പി ഷാജി, ചെറുകാട് സ്മാരക ട്രസ്റ്റ് ചെയർമാൻ വി ശശികുമാർ, അർബൻ ബാങ്ക് ചെയർമാൻ സി ദിവാകരൻ എന്നിവർ പങ്കെടുക്കും. Read on deshabhimani.com

Related News