ഒടുവിൽ ജനറൽ കോച്ചുകൾ, 
യാത്രക്കാർക്ക്‌ ആശ്വാസം



തിരൂർ ട്രെയിനുകളിൽ ഒന്നര വർഷത്തിനുശേഷം ജനറൽ കംപാർട്ട്മെന്റുകൾ പുനഃസ്ഥാപിക്കുമ്പോൾ യാത്രക്കാർക്ക്‌ ആശ്വാസം. മലബാർ മേഖലയിൽ പത്ത്‌ ട്രെയിനുകളിലായി 50 അൺ റിസർവ്ഡ് കോച്ചുകളാണ് അനുവദിച്ചത്. നവംബർ ഒന്നുമുതൽ ‌എട്ട്‌ ട്രെയിനുകളിലും 10 മുതൽ രണ്ട്‌ ട്രെയിനുകളിലും ജനറൽ കംപാർട്ട്‌മെന്റുകൾ ആരംഭിക്കും.  മലബാർ മേഖലയിൽ കണ്ണൂർ–-ആലപ്പുഴ എക്സിക്യൂട്ടീവ്, ആലപ്പുഴ–-കണ്ണൂർ എക്സിക്യൂട്ടീവ്, കണ്ണൂർ–-കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ, കോയമ്പത്തൂർ–--കണ്ണൂർ ഫാസ്റ്റ് പാസഞ്ചർ, എറണാകുളം–-- കണ്ണൂർ സ്പെഷൽ എക്സ്പ്രസ്, കണ്ണൂർ–-എറണാകുളം സ്പെഷൽ എക്സ്പ്രസ് എന്നിവയും  നിലമ്പൂർ–- കോട്ടയം, കോട്ടയം–- നിലമ്പൂർ എക്‌സ്‌പ്രസുകളും  നവംബർ ഒന്നുമുതലും മംഗലാപുരം–-കോയമ്പത്തൂർ എക്സ്പ്രസ്, കോയമ്പത്തൂർ-–-മംഗലാപുരം എക്സ്പ്രസ് എന്നിവ 10 മുതലും ജനറൽ സീറ്റുകളുമായി സർവീസ് നടത്തും. എന്നാൽ, പാസഞ്ചർ ട്രെയിനുകൾ സർവീസ് പുനരാരംഭിക്കാത്തതിനാൽ യാത്രാ ദുരിതത്തിന് വലിയ പരിഹാരമാകില്ലെന്ന് യാത്രക്കാർ പറയുന്നു.  സീസൺ ടിക്കറ്റുകൾ അനുവദിക്കാത്തത് സ്ഥിരം യാത്രക്കാരെയും ദുരിതത്തിലാക്കുന്നു.   Read on deshabhimani.com

Related News