6 പോപ്പുലർ ഫ്രണ്ടുകാർകൂടി അറസ്‌റ്റിൽ



മലപ്പുറം പോപ്പുലർ ഫ്രണ്ട്‌ ഹർത്താലിനെ തുടർന്നുണ്ടായ അക്രമത്തിൽ ജില്ലയിൽ  ആറുപേർകൂടി അറസ്‌റ്റിൽ. പൊന്നാനി സ്‌റ്റേഷൻ പരിധിയിൽ മൂന്നുപേർ, പെരുമ്പടപ്പിൽ രണ്ട്‌, തിരൂരിൽ ഒന്ന്‌ എന്നിങ്ങനെയാണ്‌ അറസ്റ്റ്‌. ഹർത്താലിൽ അക്രമം നടത്തി ഒളിവിലായിരുന്ന പ്രതികളെ പിടികൂടാൻ പൊലീസ്‌ മിന്നൽ പരിശോധന നടത്തിയിരുന്നു. പിടിയിലായവർ പോപ്പുലർ ഫ്രണ്ടിന്റെ പ്രാദേശിക നേതാക്കളാണ്‌. ഇവരെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡുചെയ്‌തു.  തിരൂരിൽ കൂട്ടായി കുറിയന്റെ പുരയ്ക്കൽ മുഹമ്മദ് കാസിം എന്ന വെട്ട് കാസിം, പെരുമ്പടപ്പിൽ വീട്ടിലവളപ്പിൽ സക്കീർ (43), പുതിയിരുത്തി ബീരാന്റകത്ത് റമീസ് (21) എന്നിവരാണ് പിടിയിലായത്‌. ചാവക്കാട്–-പൊന്നാനി ദേശീയപാതയിലൂടെ തിരുവനന്തപുരത്തുനിന്ന്‌ മംഗളൂരുവിലേക്ക്‌ പോവുകയായിരുന്ന ഇൻസുലേറ്റർ ലോറി കല്ലെറിഞ്ഞ് തകർത്ത കേസിലാണ്‌ സക്കീറും റമീസും അറസ്‌റ്റിലായത്‌. സക്കീർ എസ്ഡിപിഐ പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റും റമീസ് ക്യാമ്പസ് ഫ്രണ്ടിന്റെ മുൻ ജില്ലാ ട്രഷററുമാണ്‌. വാഹനം തകർത്ത കേസിൽ  അന്നുതന്നെ കുണ്ടുചിറ പാലത്തിനു സമീപത്തെ എസ്ഡിപിഐ പാലപ്പെട്ടി ബ്രാഞ്ച് സെക്രട്ടറി  യാസീൻ, പൊന്നാനി മണ്ഡലം ജോയിന്റ്‌ സെക്രട്ടറി റാഫി, പാലപ്പെട്ടിയിലെ സിദ്ദീഖ് എന്നിവരെ പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. Read on deshabhimani.com

Related News