അന്തര്‍കലാലയ കായികമത്സരം: വേദികളായി



തേഞ്ഞിപ്പലം കലിക്കറ്റ് സർവകലാശാല അന്തർകലാലയ കായികമത്സര വേദികളായി. ഒക്ടോബർ 10നുശേഷമാകും മത്സരങ്ങൾ.   ഇനം, വേദി ക്രമത്തിൽ: അത്‌ലറ്റിക്‌സ്‌–- കോഴിക്കോട് ദേവഗിരി കോളേജ്‌, പുരുഷ ഫുട്‌ബോൾ–- എംഎഎംഒ കോളേജ് മുക്കം, -വനിതാ ഫുട്ബോൾ–-  കാർമൽ കോളേജ് മാള, പുരുഷ ഹാൻഡ് ബോൾ–- ഫാറൂഖ് കോളേജ്‌, വനിതാ ഹാൻഡ്‌ ബോൾ–- കൊടകര സഹൃദയ കോളേജ്‌, പുരുഷ വോളി ബോൾ–- വടകര എസ്‌എൻ കോളേജ്‌, വനിതാ വോളി ബോൾ–-  ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്‌, ഖൊ -ഖൊ–-കലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്‌. അന്തർകലാലയ കായിക മത്സരങ്ങളുടെ വേദി നിശ്ചയിക്കാനുള്ള യോഗം പിവിസി ഡോ. എം നാസർ ഉദ്ഘാടനംചെയ്തു. കായികവകുപ്പ് മേധാവി ഡോ. വി പി സക്കീർ ഹുസൈൻ അധ്യക്ഷനായി. ഡയറക്ടർ ഡോ. കെ പി  മനോജ്, കായികാധ്യാപക സംഘടനാ പ്രസിഡന്റ് ഹരിദയാൽ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News