ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി: അപേക്ഷിക്കാം



മലപ്പുറം ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിധവകൾ/ വിവാഹബന്ധം വേർപ്പെടുത്തിയവർ/ ഉപേക്ഷിക്കപ്പെട്ട  സ്ത്രീകൾ എന്നിവർക്കുള്ള ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക്‌  ഒക്‌ടോബർ 10 വരെ  അപേക്ഷിക്കാം. വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ന്യൂനപക്ഷക്ഷേമ വകുപ്പാണ് ധനസഹായം നൽകുന്നത്. മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈന തുടങ്ങിയ ന്യൂനപക്ഷ മതവിഭാഗത്തിൽപെടുന്നവർക്കാണ് ആനുകൂല്യം. വീടിന്റെ അറ്റകുറ്റപ്പണിക്കായി 50,000 രൂപയാണ് ധനസഹായം. അപേക്ഷകയുടെ സ്വന്തം അല്ലെങ്കിൽ പങ്കാളിയുടെ പേരിലുള്ള വീടായിരിക്കണം. വിസ്തീർണം 1200 ചതുരശ്ര അടി കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബിപിഎൽ കുടുംബത്തിന് മുൻഗണന ലഭിക്കും.  ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, പെൺകുട്ടികൾമാത്രമുള്ള അപേക്ഷക എന്നിവർക്ക് മുൻഗണന നൽകും. *സർക്കാർ/അർധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരവരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകൾ, സർക്കാരിൽനിന്നോ സമാന ഏജൻസികളിൽനിന്നോ 10 വർഷത്തിനുള്ളിൽ ഭവന നിർമാണത്തിന് സഹായം ലഭിച്ചവർ എന്നിവർക്ക് ആനുകൂല്യം ലഭിക്കില്ല.  അപേക്ഷാ ഫോം www.minoritywelfare.kerala.gov.in ലഭിക്കും. ഫോൺ: 8086545686, 0483 2739577. Read on deshabhimani.com

Related News