മഞ്ചേരി മെഡിക്കൽ കോളേജ് ആരോഗ്യ സർവകലാശാലാ അധികൃതർ സന്ദർശിച്ചു



മഞ്ചേരി മഞ്ചേരി മെഡിക്കൽ കോളേജിൽ ആരോഗ്യ സർവകലാശാല അധികൃതർ പരിശോധന നടത്തി. പിജി കോഴ്‌സുകൾ തുടങ്ങുന്നതിന്റെ ഭാഗമായാണ് സന്ദർശനം. മെഡിസിൻ, സർജറി, ഇഎൻടി, ഫ്ത്താൽമോളജി, പീഡിയാട്രിക്‌സ്, ഡർമറ്റോളജി, പൾമനറി മെഡിസിൻ, റേഡിയോളജി എന്നീ വിഷയങ്ങളിലാണ് പിജി കോഴ്‌സുകൾ തുടങ്ങുന്നത്.  ഓരോ വിഭാഗത്തിലും മൂന്ന് വീതം സീറ്റുകളാണ് അനുവദിക്കണമെന്ന് കോളേജ് അധികൃതർ ആവശ്യപ്പെട്ടത്. കോഴ്‌സുകൾ തുടങ്ങാൻ നേരത്തെ സർക്കാർ അനുമതി നൽകിയതാണ്. ആരോഗ്യ സർവകലാശാലയുടെ അനുമതി ലഭിച്ചാൽ എംസിഐ അംഗീകാരത്തിനായി അപേക്ഷിക്കാനാകും. കൗൺസിലിന്റെ അംഗീകാരം  ലഭിക്കുന്ന മുറയ്-ക്ക് 2021ൽ പിജി ബാച്ചുകൾ തുടങ്ങാനാകും. പിജി തുടങ്ങുന്നതോടെ വിവിധ ചികിത്സാ വിഭാഗങ്ങളിൽ ഡോക്ടർമാരുടെ കുറവ്‌  നികത്താനാകും. Read on deshabhimani.com

Related News