കാന്‍സര്‍ ബോധവൽക്കരണം സംഘടിപ്പിക്കും



മലപ്പുറം ജില്ലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കാന്‍സര്‍ ബോധവൽക്കരണ പരിപാടികൾ നടത്താൻ തീരുമാനമായി.  ജില്ലാ കാന്‍സര്‍ കൺട്രോൾ കമ്മിറ്റി യോഗത്തിലാണ്‌ തീരുമാനം. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ മുഖേന രോഗനിർണയവും താലൂക്ക് ആശുപത്രികൾ മുഖേന രോഗ പരിശോധനയും  ജില്ലാ ആശുപത്രികൾ മുഖേന കാൻസർ തുടർചികിത്സ എകോപിപ്പിക്കാനും തീരുമാനമായി.  വാർഡുതലത്തിൽ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കും. വീടുകളില്‍ ലഘുലേഖകൾ വിതരണംചെയ്യും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം  കെ റഫീഖ അധ്യക്ഷയായി. ജില്ലാ കലക്ടർ വി ആർ പ്രേംകുമാർ മുഖ്യപ്രഭാഷണം നടത്തി. എൻസിഡി നോഡൽ ഓഫീസർ ഡോ. കെ പി അഫ്‌സൽ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പ്രീതി മേനോൻ, ജില്ലാ മെഡിക്കൽ ഓഫീസർ ആർ രേണുക, ജില്ലാ പ്ലാനിങ് ഓഫീസർ പി എ ഫാത്തിമ,  കലാം, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി എൻ അനൂപ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഷാജി ജോസഫ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News