വായിക്കാം വളരാം

മഅദിൻ ക്യാമ്പസിൽ നടക്കുന്ന ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവത്തിൽനിന്ന്


  മലപ്പുറം വായനയുടെ പുത്തൻ വാതിൽ തുറന്ന്‌ ജില്ലാ ലൈബ്രറി കൗൺസിൽ വികസനസമിതി പുസ്‌തകോത്സവം തുടങ്ങി. മലപ്പുറം മേൽമുറി മഅ്ദിൻ ക്യാമ്പസിലെ പി സി പത്മനാഭൻ നഗറിലാണ്‌ പുസ്‌തക വസന്തം നിറയുന്നത്‌. മൂന്നുദിവസത്തെ പുസ്‌തകോത്സവം ചൊവ്വാഴ്‌ച സമാപിക്കും. 64 പ്രസാധകരുടെ 104 സ്റ്റാളുകളിലായി ആയിരക്കണക്കിന്‌ പുസ്‌തകങ്ങൾ നിരന്നു. ആദ്യദിനംതന്നെ വായനാപ്രേമികൾ ഒഴുകിയെത്തി. ദേശാഭിമാനി ചിന്ത, എൻബിഎസ്‌, മാതൃഭൂമി, ഡിസി, ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട്‌, ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌, ഒലിവ്‌, പൂർണ, ശാസ്‌ത്ര സാഹിത്യ പരിഷത്ത് തുടങ്ങി പ്രമുഖ പ്രസാധകരെല്ലാം ഇക്കുറിയുമുണ്ട്‌. ചെറുകിട പ്രസാധകർക്കും പുതിയ എഴുത്തുകാർക്കുംകൂടി മികച്ച ഇടമൊരുക്കുകയാണ്‌ പുസ്‌തകോത്സവം. വിദ്യാർഥികൾക്ക്‌ ആവശ്യമായവമുതൽ എല്ലാതരം വായനക്കാരെയും ആകർഷിക്കുന്ന പുസ്‌തകങ്ങൾ ഈ കുടക്കീഴിലുണ്ട്‌. ജില്ലയിലെ 555 ലൈബ്രറികളും പുസ്‌തകങ്ങളെടുക്കാൻ മേളയിലെത്തും. തിരക്കു നിയന്ത്രിക്കാൻ ദിവസം 200നടുത്ത്‌ ലൈബ്രറികളോട്‌ ഓരോ ദിവസവും എത്താനാണ്‌ നിർദേശിച്ചിരിക്കുന്നത്‌.     പുത്തനെഴുത്തുകാർക്കും ഇടം പുതിയ എഴുത്തുകാരുടെ രചനകൾ വായനക്കാരിലെത്തിക്കാനും പുസ്‌തകോത്സവം ഇടമൊരുക്കുകയാണ്‌. മറ്റു പ്രസാധകരെ ഏൽപ്പിക്കാത്ത പുസ്‌തകങ്ങളുടെ വിൽപ്പനയ്‌ക്കായി സൗജന്യ സ്റ്റാളുമുണ്ട്‌. ജില്ലയിലെ 11 നവ എഴുത്തുകാരുടെ പുസ്‌തകങ്ങൾ ഉദ്‌ഘാടനവേദിയിൽ ടി ഡി രാമകൃഷ്‌ണൻ പ്രകാശിപ്പിച്ചു. നവ എഴുത്തുകാരുടെ കൂട്ടായ്‌മ ഒരുക്കിയ അക്ഷരക്കൂട്ടം സ്റ്റാളിൽ 10ഓളം പേരുടെ രചനകൾ വിൽപ്പനക്കുണ്ട്‌. പുതിയ എഴുത്തുകാർക്കായി ലൈബ്രറി കൗൺസിൽ സാഹിത്യ ക്യാമ്പും ഒരുക്കും.   Read on deshabhimani.com

Related News