സാംസ്‌കാരിക ഫാസിസത്തെ ചെറുക്കുക: ടി ഡി രാമകൃഷ്‌ണൻ

ജില്ലാ ലൈബ്രറി കൗൺസിൽ പുസ്‌തകോത്സവം എഴുത്തുകാരൻ ടി ഡി രാമകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്യുന്നു


മലപ്പുറം  സാംസ്കാരിക ഫാസിസത്തെ ചെറുക്കാൻ എഴുത്തുകാരുടെ വിശാലമായ കൂട്ടായ്‌മ വേണമെന്ന്‌ എഴുത്തുകാരൻ ടി ഡി രാമകൃഷ്‌ണൻ. ജില്ലാ ലൈബ്രറി കൗൺസിൽ പുസ്‌തകോത്സവം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ എഴുത്തുകാർ അടക്കം എല്ലാവരും ഭേദചിന്തകൾ വെടിഞ്ഞ്‌ ഒന്നിച്ചു നിൽക്കണമെന്നും ടി ഡി രാമകൃഷ്‌ണൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ എ ശിവാസൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എൻ പ്രമോദ് ദാസ് ആദ്യവിൽപ്പന നടത്തി. അജിത് കൊളാടി,  ഫാത്തിമ സുഹ്‌റ, കെ പി രമണൻ, പി ശിവകുമാർ, കെ പദ്മനാഭൻ, കെ ആർ നാൻസി, കെ മുഹമ്മദാലി, ടി വി മുകുന്ദൻ, കെ കൃഷ്‌ണൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഡോ. കെ കെ ബാലചന്ദ്രൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ വി ബാലകൃഷ്‌ണൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News