എസ്എഫ്ഐ 
ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും



താനൂർ എസ്എഫ്ഐയുടെ 47-ാം മലപ്പുറം ജില്ലാ സമ്മേളനം തിങ്കളാഴ്ച താനൂരിൽ തുടങ്ങും. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് സമ്മേളനം. വിദ്യാർഥി റാലിയും പൊതുസമ്മേളനവും തിങ്കളാഴ്ച നടക്കും. വൈകിട്ട് നാലിന് അയ്യായ റോഡിൽനിന്ന്‌ റാലി തുടങ്ങും. വളാഞ്ചേരി, എടപ്പാൾ, പൊന്നാനി, തിരൂർ, താനൂർ, തിരൂരങ്ങാടി, കോട്ടക്കൽ എന്നീ ഏരിയകളിൽനിന്നായി രണ്ടായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കും. വൈലത്തൂരിൽ കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനംചെയ്യും. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം അഡ്വ. എൻ വി വൈശാഖൻ മുഖ്യപ്രഭാഷണം നടത്തും. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, ജോയിന്റ്‌ സെക്രട്ടറി ഇ അഫ്സൽ തുടങ്ങിയവർ പങ്കെടുക്കും. പ്രതിനിധി സമ്മേളനം ചൊവ്വ, ബുധൻ ദിവസങ്ങളിൽ മൂച്ചിക്കൽ ക്രൗൺ ഓഡിറ്റോറിയത്തിൽ മുഹമ്മദ് മുസ്തഫ, സൈതാലി നഗറിൽ നടക്കും.  കെ ഇ എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനംചെയ്യും. ജില്ലയിലെ 16 ഏരിയകളിൽനിന്ന്‌ ജില്ലാ കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടെ 404 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. Read on deshabhimani.com

Related News