മിനി ഊട്ടിക്ക്‌ സമീപത്തെ പറമ്പിൽ വൻ തീപിടിത്തം

മിനി ഊട്ടി മിസ്റ്റ് ഗ്രീൻ ഹിൽ റിസോർട്ടിന് സമീപം പറമ്പിലുണ്ടായ തീ അണയ്ക്കുന്ന അ​ഗ്നിരക്ഷാ സേന


മലപ്പുറം മിനി ഊട്ടി മൂച്ചിക്കുണ്ട് കോളനിയിലെ മിസ്റ്റ് ഗ്രീൻ ഹിൽ റിസോർട്ടിന് സമീപം പറമ്പിൽ വൻ തീപിടിത്തം. 20 ഏക്കറിൽ കാടുകളും മരങ്ങളും കത്തിനശിച്ചു. അ​ഗ്നിരക്ഷാ സേന തീയണച്ച്  വ്യാപ്തി കുറച്ചു. ഞായറാഴ്ച പകൽ 12നാണ് അടിക്കാടുകൾക്ക് തീപിടിച്ചത്‌. മലയിൽ ഗതാഗത സൗകര്യം ഇല്ലാത്തതിനാൽ ഫയർഎന്‍ജിന് സ്ഥലത്ത് എത്താൻ സാധിക്കാത്തത് രക്ഷാപ്രവർത്തനം വൈകിച്ചു. ഫയർ ബീറ്റർ ഉപയോഗിച്ച് മൂന്നു മണിക്കൂറോളം സാഹസപ്പെട്ടാണ് സേന തീയണച്ചത്. തീപിടിത്ത കാരണം വ്യക്തമല്ല. സീനിയർ ഫയർ ഓഫീസർ എസ് ലെനിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ പി ഷാജു, കെ സി മുഹമ്മദ്‌ ഫാരിസ്, കെ ടി സാലിഹ്, ഫയർ ആൻഡ് റെസ്ക്യൂ ഡ്രൈവർ സി രജീഷ് തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News