സിഐടിയു സ്ഥാപകദിനം ജില്ലയിൽ വിപുലമായി ആചരിക്കും



മലപ്പുറം സിഐടിയു സ്ഥാപക ദിനം മെയ് 30ന് ജില്ലയിൽ വിപുലമായ പരിപാടികളോടെ ആചരിക്കാൻ പെരിന്തൽമണ്ണയിൽ ചേർന്ന സിഐടിയു ജില്ലാ ഭാരവാഹി യോഗം തീരുമാനിച്ചു. പഞ്ചായത്ത് കേന്ദ്രങ്ങളിലും സിഐടിയു ഓഫീസുകളിലും രാവിലെ പതാക ഉയർത്തും. വർഗീയതക്കെതിരെ ക്യാമ്പയിൻ സംഘടിപ്പിക്കും. വൈകിട്ട് ജില്ലാ കേന്ദ്രത്തിൽ ബഹുജന മനുഷ്യച്ചങ്ങലയും ഏരിയാ കേന്ദ്രങ്ങളിൽ പ്രകടനവുമുണ്ടാകും. പൊതുയോഗം, സെമിനാർ, വനിതാ തൊഴിലാളി കൂട്ടായ്മ, രക്തദാനം, ചിത്രരചന എന്നിവയും നടത്തും. യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് വി പി സോമസുന്ദരൻ അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി ശശികുമാർ, കെ രാമദാസ്, എ കെ വേലായുധൻ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News