പി കെ രാമചന്ദ്രൻ ദിനം ആചരിച്ചു



 മലപ്പുറം കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ പി കെ രാമചന്ദ്രൻ ദിനം ആചരിച്ചു. മഞ്ചേരി ബ്രാഞ്ച് നേതൃത്വത്തിൽ അനുസ്മരണയോഗവും മഞ്ചേരി മെഡിക്കൽ കോളേജ് ബ്ലഡ്‌ ബാങ്കിൽ രക്തദാനവും സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം കെ ജെ ആന്റണി അനുസ്മരണ പ്രഭാഷണം നടത്തി. ഇ പി ഫിറോസ്, പി ടി വിനോദ്, എം രാജേഷ് എന്നിവർ സംസാരിച്ചു. സി സഹദേവൻ സ്വാഗതവും എം മനേഷ് നന്ദിയും പറഞ്ഞു. മലപ്പുറം ബ്രാഞ്ചിൽ അനുസ്മരണ യോഗം എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ വി കെ രാജേഷ് ഉദ്ഘാടനംചെയ്തു. കെ ഷജിനേഷ് അധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി പി എം വിനോദ് കുമാർ, ശാരികശങ്കർ എന്നിവർ സംസാരിച്ചു. എൻ എസ് അച്യുതൻ സ്വാഗതവും ഗോപികൃഷ്ണൻ നന്ദിയും പറഞ്ഞു. തിരൂര്‍ ബ്രാഞ്ചിൽ ജില്ലാ പ്രസിഡന്റ് കെ വി ഷറഫുദ്ദീൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ ധനിഷ് കുമാർ അധ്യക്ഷനായി. പി ചന്ദ്രമതി സംസാരിച്ചു. വി രാജേന്ദ്രൻ സ്വാഗതവും പി വി ബിജി നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News