പരീക്ഷ കഴിഞ്ഞ് ആഘോഷം: *വാഹനങ്ങൾ *പൊലീസ് പിടികൂടി



പൂക്കോട്ടുംപാടം ഹയർ സെക്കൻഡറി പരീക്ഷ കഴിഞ്ഞ്‌ വാഹനങ്ങളുമായി ആഘോഷം നടത്തിയ വിദ്യാർഥികളെയും വാഹനങ്ങളും കാളികാവ് പൊലീസ് പിടികൂടി. രണ്ട് ബൈക്കുകളും ഒരു സ്വിഫ്റ്റ് കാറും ഒരു ജീപ്പും തുറന്ന മറ്റൊരു ജീപ്പുമാണ് പിടികൂടിയത്. അടക്കാക്കുണ്ട് ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്‌ടു വിദ്യാർഥികളെയാണ് പൊലീസ് പിടികൂടിയത്.  അപകടകരമായ വിധത്തിൽ വാഹനം ഓടിച്ചതിനും നിയമവിരുദ്ധമായി വാഹനം ആൾട്ടറേഷൻ നടത്തിയതിനും കേസെടുത്തു. രേഖകൾ പരിശോധിച്ച്‌ മാത്രമേ വാഹനങ്ങൾ ഉടമകൾക്ക് വിട്ടുകൊടുക്കുകയുള്ളൂ എന്ന് പൊലീസ് പറഞ്ഞു. കാളികാവ് ഗവ. ബസാർ സ്കൂളിന് സമീപത്തെ അമ്പലക്കുന്ന് മൈതാനിയിലായിരുന്നു അഭ്യാസപ്രകടനം.   പരീക്ഷക്ക് മുമ്പുതന്നെ സ്കൂളുകളിൽ കാവൽ ഏർപ്പെടുത്തിയ പൊലീസ് ആഘോഷങ്ങൾ അതിരുവിടരുതെന്ന്‌ അധ്യാപകർക്കും വിദ്യാർഥികൾക്കും മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇതോടെയാണ്‌ സ്കൂളിൽ ആഘോഷം നടത്താതെ വിദ്യാർഥികൾ അമ്പലക്കുന്ന് മൈതാനിയിൽ എത്തിയത്. നാട്ടുകാർ അറിയിച്ചതോടെയാണ്‌ പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചത്‌. Read on deshabhimani.com

Related News