സമരഭടന്മാര്‍ക്ക് യാത്രയയപ്പ് നൽകി

മസ്‌ദൂർ കിസാൻ സംഘർഷ്‌ റാലിയിൽ പങ്കെടുക്കുന്ന ജില്ലാ ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (സിഐടിയു) 
പ്രതിനിധികൾക്ക് സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ ഹാരമണിയിക്കുന്നു


മലപ്പുറം കേന്ദ്ര സർക്കാരിന്റെ തൊഴിലാളിദ്രോഹ കർഷക–-ജനവിരുദ്ധ നയങ്ങൾക്കെതിരെ ഏപ്രിൽ അഞ്ചിന്‌ പാർലമെന്റിലേക്ക്‌ നടത്തുന്ന മസ്‌ദൂർ കിസാൻ സംഘർഷ്‌ റാലിയിൽ പങ്കെടുക്കുന്ന ജില്ലാ ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (സിഐടിയു) പ്രതിനിധികൾക്ക് യാത്രയയപ്പ് നൽകി.  മലപ്പുറത്ത് നടന്ന യാത്രയയപ്പ് യോ​ഗം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി ജാബിർ ഉനൈസ് അധ്യക്ഷനായി. ടി പി മജീദ്, കെ കോമുകുട്ടി, അഡ്വ. പി ഹംസക്കുട്ടി, കെ ഗോവിന്ദൻകുട്ടി, എം കെ ചന്ദ്രൻ, അബ്ദുൾ റഹൂഫ് എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News