വിദ്യാലയങ്ങൾ 
മതനിരപേക്ഷതയുടെ 
കേന്ദ്രങ്ങൾ: കെ ടി ജലീൽ



മലപ്പുറം മതനിരപേക്ഷതയുടെ കേന്ദ്രങ്ങളാണ്‌ കേരളത്തിലെ വിദ്യാലയങ്ങളെന്ന്‌ മുൻ ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. കെ ടി ജലീൽ പറഞ്ഞു. ഉത്തരേന്ത്യയിൽനിന്ന്‌ വ്യത്യസ്‌തമാണിത്‌–- മലപ്പുറം എംഎസ്‌പി ഹയർ സെക്കൻഡറി സ്‌കൂളിൽ സ്‌റ്റെയ്‌പ്‌–- ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ ജില്ലാ മത്സരം ഉദ്‌ഘാടനംചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതവിഭാഗങ്ങൾക്കിടയിൽ അകൽച്ചയില്ലാത്ത സംസ്ഥാനമാണ്‌ നമ്മുടേത്‌. അതിനുകാരണം പൊതുവിദ്യാലയങ്ങളിൽനിന്നുള്ള പാഠമാണ്‌. മതേതരമുഖമാണ്‌ നമ്മുടെ ക്ലാസ്‌മുറികൾ. എല്ലാ വിഭാഗങ്ങൾക്കും ഒരേ ബെഞ്ചിലിരുന്ന്‌ പഠിക്കാനാകുന്ന സാഹചര്യമാണ്‌ കേരളത്തിൽ. നമ്മുടെ കുട്ടികൾക്ക്‌ അത്തരമൊരു ജീവിതാനുഭവമാണ്‌ വിദ്യാലയങ്ങളിൽ ഒരുക്കിയിട്ടുള്ളത്‌. ഞങ്ങൾ എന്നതിനുപകരം നമ്മൾ എന്നു പറയുന്നിടത്താണ്‌ നമ്മുടെ മുന്നേറ്റം.  കേരളത്തിന്റെ പൊതുവിദ്യാഭ്യാസമേഖലയെ നവീകരിക്കാൻ കോടിക്കണക്കിന്‌ രൂപയാണ്‌ സർക്കാർ ചെലവിടുന്നത്‌. കഴിഞ്ഞ നാലുവർഷംകൊണ്ട്‌ ലക്ഷക്കണക്കിന്‌ കുട്ടികളാണ്‌ പൊതുവിദ്യാലയങ്ങളിലേക്ക്‌ പുതുതായി എത്തിയത്‌. ഇനിയും മെച്ചപ്പെടുത്തുകതന്നെയാണ്‌ സർക്കാരിന്റെ ലക്ഷ്യം. ഇത്‌ കേരളീയ സമൂഹത്തിനുണ്ടാക്കുന്ന മാറ്റം വളരെ വലുതാണ്‌–- ഡോ. കെ ടി ജലീൽ പറഞ്ഞു. Read on deshabhimani.com

Related News