വായനയുടെ ആകാശത്തേക്ക്...

മഅ്ദിൻ അക്കാദമി ക്യാന്പസിൽ ആരംഭിച്ച ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവത്തിൽനിന്ന്


  മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവത്തിന്‌ മലപ്പുറത്ത്‌ പ്രൊഫ. പാലക്കീഴ്‌ നാരായണൻ നഗറിൽ (മഅ്‌ദിൻ അക്കാദമി ക്യാമ്പസ്‌) തുടക്കമായി. മന്ത്രി വി അബ്ദുറഹ്‌മാൻ ഉദ്‌ഘാടനംചെയ്‌തു. 120 സ്‌റ്റാളിലായി 75 പ്രസാധകർ പുസ്‌തകമേളയുടെ ഭാഗമാണ്‌. 33 ശതമാനംവരെ വിലക്കുറവിൽ പുസ്‌തകങ്ങൾ ലഭിക്കും. രാവിലെ 9.30 മുതൽ വൈകിട്ട്‌ ആറുവരെയാണ്‌ മേള. 30ന്‌ സമാപിക്കും. ഉദ്‌ഘാടന സമ്മേളനത്തിൽ പി ഉബൈദുള്ള എംഎൽഎ അധ്യക്ഷനായി. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ്‌ എ ശിവദാസൻ പ്രൊഫ. പാലക്കീഴ്‌ നാരായണൻ അനുസ്‌മരണം നടത്തി. മഅ്‌ദിൻ അക്കാദമി ഡയറക്ടർ നൗഫൽ കോഡൂർ ആദ്യ വിൽപ്പന നടത്തി. സി കെ ഫാത്തിമ സുഹ്‌റ അയമു ഏറ്റുവാങ്ങി. ‘അക്ഷരവഴിയിലെ മലപ്പുറം പെരുമ’ പുസ്‌തക പ്രകാശനം സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ്‌ അംഗം എൻ പ്രമോദ്‌ദാസ്‌ സി വാസുദേവന്‌ നൽകി നിർവഹിച്ചു. പി എസ്‌ വിജയകുമാറിന്റെ ‘ഏകാകിയുടെ ഉള്ളുരുക്കങ്ങൾ’ വേണു പാലൂർ പ്രകാശിപ്പിച്ചു. പ്രദീപ് പേരശനൂരിന്റെ ‘പത്മനാഭം–- ഒരനുവാചകന്റെ ആത്മകഥ' പുസ്തക പ്രകാശനവും വായനാമത്സര വിജയികൾക്കുള്ള സമ്മാനദാനവും മന്ത്രി നിർവഹിച്ചു. കൗൺസിൽ ജില്ലാ സെക്രട്ടറി ഡോ. കെ കെ ബാലചന്ദ്രൻ സ്വാഗതവും കെ വി ബാലകൃഷ്‌ണൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News