ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കണം ജിഎസ്ടി ഓഫീസിലേക്ക്‌ എസ്‌എഫ്‌ഐ മാർച്ച്‌

പുതിയ ദേശീയ വിദ്യാഭ്യാസനയം പിൻവലിക്കുക എന്നാവശ്യപ്പെട്ട് എസ് എഫ് ഐ ജില്ലാ കമ്മിറ്റി മലപ്പുറം ജിഎസ്ടി ഓഫീസിലേക്ക് നടത്തിയ മാർച്ച്


ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കണം  ജിഎസ്ടി ഓഫീസിലേക്ക്‌ എസ്‌എഫ്‌ഐ മാർച്ച്‌  മലപ്പുറം കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക എന്ന മുദ്രാവാക്യമുയർത്തി എസ്എഫ്‌ഐ‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജിഎസ്ടി ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. ടി പി രഹന സബീന ഉദ്ഘാടനംചെയ്തു. സംസ്ഥന കമ്മിറ്റി അംഗം എം സജാദ് അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് കെ ഹരിമോൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ ഷിഹാബ് എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ഇ അഫ്സൽ സ്വാഗതവും വൈസ് പ്രസിഡന്റ് കെ മുസമ്മിൽ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News