നിര്‍മാണത്തിന്റെ വയലിന്‍ മാസ്മരികത

വയലിനുമായി രഞ്ജിത്ത് ജെയിംസ് വിമ്മറിനൊപ്പം


വേങ്ങര വിശ്വപ്രശസ്ത വയലിന്‍ നിര്‍മാതാവ് ജെയിംസ് വിമ്മറുടെ ശിഷ്യന്‍ കണ്ണമംഗലം പഞ്ചായത്തിലെ വാളക്കുടയിലുണ്ട്; കൊളത്തൂപ്പറമ്പിൽ രഞ്ജിത്ത്. വയലിന്‍ നിര്‍മാണത്തില്‍ പുതുപാത വെട്ടുകയാണ് ഈ ചെറുപ്പക്കാരന്‍. കുലത്തൊഴിലായ മരപ്പണിയിൽനിന്നാണ് രഞ്ജിത്  വയലിൻ നിര്‍മാണത്തിലെത്തുന്നത്. സ്കൂള്‍കാലത്തെ  വയലിൻ പഠനത്തിനിടെയാണ്  സ്വന്തമായിട്ടൊരു വയലിൻ ഉണ്ടാക്കിയത്. 2014ൽ ലാൽഗുഡി  കൃഷ്ണനെയും സഹോദരി ലാൽഗുഡി വിജയലക്ഷ്മിയെയും  ഗുരുവായൂർ ക്ഷേത്രത്തിൽ കണ്ട് രഞ്ജിത്ത് നിർമിച്ച വയലിൻ കാണിച്ചു.  ഇവരാണ്  ജെയിംസ് വിമ്മറിന്  വയലിന്റെ ചിത്രം പങ്കുവച്ചത്. തുടര്‍ന്ന് ചെന്നൈയിൽ  നടക്കുന്ന വയലിൻ വർക്ക്ഷോപ്പിലേക്ക് ക്ഷണിച്ചു. ഇവിടെവച്ച് ജെയിംസ് വിമ്മറിനുമുമ്പിൽ താൻ നിർമിച്ച  വയലിൻ രഞ്ജിത്ത് സമർപ്പിച്ചു.ജെയിംസ് വിമ്മറിന്റെ നേതൃത്വത്തിലുള്ള ശില്‍പ്പശാലയിൽ വയലിന്‍ ബ്രിഡ്ജ്, ശബ്ദ നിയന്ത്രണം, ഉപകരണ നിർമാണം എന്നിവയെല്ലാം വിദഗ്ദ്ധ പരിശീലനം നേടി. 2015 മുതൽ 2019 വരെ ചെന്നൈയിൽ നടന്ന എല്ലാ വയലിൻ ക്ലാസിലും  പങ്കെടുത്തു.  2019ൽ ജെയിംസ് വിമ്മറിന്റെ ശിക്ഷണത്തിൽ രണ്ടാമത്തെ വയലിന്‍ നിർമിച്ചു. അന്റോണിയോസ്  സ്ടാഡി വാറിയസ്  1702 ൽ നിർമിച്ച വയലി​ന്റെ തനിപ്പകർപ്പായിരുന്നു ഇത്.  2020ൽ വയലിൻ നിർമാണത്തിനായി നാട്ടിൽ ചെറിയൊരു കട തുടങ്ങിയെങ്കിലും കൊറോണ കാരണം പൂട്ടി.  എന്നാല്‍ കർണാടക, പാശ്ചാത്യ, ചലച്ചിത്ര സംഗീത മേഖലയിൽനിന്നുള്ളവരുടെ  ഓർഡറുകൾ ലഭിക്കുകയുണ്ടായി. ഇതോടെ മുഴുവൻ സമയ വയലിൻ നിർമാണത്തിലാണ് രഞ്ജിത്ത്. പ്രൊഫഷണൽ ക്വാളിറ്റിയിലുള്ള വയലിനുകൾക്ക് ഇതിനകം ഒരുപാട് ഓർഡർ ലഭിച്ചിട്ടുണ്ട്. കൂടാതെ പോഷെറ്റ്, 10 തന്ത്രികളുള്ള വയലിൻ ഡമോറെ തുടങ്ങി പ്രാധാന്യമേറിയ സംഗീതോപകരണങ്ങളും നിർമിക്കാനായി. പ്രശസ്ത ഇറ്റാലിയൻ വയലിൻ നിർമാതാക്കളായിരുന്ന അന്റോണിയോ സ്ട്രാഡിവാരി, ഗോർണേരി ഡെൽ ജേസു, നിക്കോളോ അമാതി എന്നിവരുടെ വയലിൻ മാതൃകകളും ആവശ്യപ്രകാരം നിർമിക്കുന്നു. എല്ലാവരുടേയും സൗകര്യാർഥം ഇപ്പോൾ ചെന്നൈയിലേക്ക് താമസം മാറ്റി. ഭാര്യ ആതിരയും വയലിൻ നിർമാണ പ്രവർത്തനത്തിൽ ഒപ്പമുണ്ട്.   Read on deshabhimani.com

Related News