സിഐടിയു *പ്രതിഷേധ മാർച്ച് ഇന്ന്



മലപ്പുറം കേന്ദ്ര സർക്കാറിന്റെ അഗ്നിപഥ് പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ തൊഴിലാളികൾ മാർച്ച് നടത്തും. ചൊവ്വാഴ്ച രാവിലെ 10ന് കുന്നുമ്മൽ ടെലിഫോൺ എക്സ്ചേഞ്ചിലേക്കാണ്‌ പ്രതിഷേധ മാർച്ച്.  ജൂബിലി റോഡിലെ സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്ന് മാർച്ച് ആരംഭിക്കും. സമരത്തിൽ എല്ലാ തൊഴിലാളികളും പങ്കെടുക്കണമെന്ന് സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News