കരിയംമുരിയം വനത്തിൽ രണ്ടുമാസം *പ്രായമുള്ള കുട്ടിയാന ചരിഞ്ഞു

കരിയംമുരിയം വനത്തിൽ കണ്ടെത്തിയ കുട്ടിയാനയുടെ ‍ജഡം


എടക്കര വഴിക്കടവ് ഫോറസ്റ്റ് റെയ്ഞ്ച്‌ കരിയംമുരിയം വനത്തിലെ ചുരുളി നീളംപൊയിൽ ഭാഗത്ത്‌ രണ്ടുമാസം പ്രായമുള്ള കുട്ടിയാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി. നിലമ്പൂർ നോർത്ത് ഡിഎഫ്ഒ അശ്വിൻ കുമാറിന്റെ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ടം നടത്തി ജഡം സംസ്കരിച്ചു. സ്വാഭാവികമരണമാണെന്നാണ്‌ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. തള്ളയാനയിൽനിന്ന് പാല് കിട്ടാത്തതാവാം മരണകാരണമെന്ന് കരുതുന്നു. സ്വന്തമായി തീറ്റയെടുക്കാനുള്ള പ്രായം കുട്ടിയാനക്ക് ആയിട്ടുമില്ല. എന്നാൽ, മരണകാരണം വൈറസ് ബാധയാകാനുള്ള സാധ്യതയും വനം വകുപ്പ്‌ ഉദ്യോഗസ്ഥർ തള്ളിക്കളയുന്നില്ല. കഴിഞ്ഞ മൂന്ന് മാസത്തിനിടെ വഴിക്കടവ് വനം റേഞ്ചിൽ മൂന്ന് കുട്ടിയാനകളാണ് ചരിഞ്ഞത്. ആനക്കുട്ടിയുടെ ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനക്കായി ശേഖരിച്ചു. കോഴിക്കോട് ഡിവിഷൻ സീനിയർ വെറ്ററിനറി സർജൻ ഡോ. അരുൺ സത്യന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടത്തിയത് Read on deshabhimani.com

Related News