ആരോഗ്യ സർവകലാശാലയിലും എസ്‌എഫ്‌ഐ

പെരിന്തൽമണ്ണ‌ ഇ എം എസ് നഴ്സിങ്‌ കോളേജ്‌ വിജയത്തിൽ എസ്‌എഫ്‌ഐ പ്രവർത്തകർ നടത്തിയ പ്രകടനം


മലപ്പുറം ആരോഗ്യ സർവകലാശാലയ്ക്ക് കീഴിൽ നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ മുന്നേറ്റം. സംഘടനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന കോട്ടക്കൽ ആയുർവേദ കോളേജിലും ഇ എം എസ് നഴ്സിങ്‌ കോളേജിലും എസ്എഫ്ഐ വിജയിച്ചു. കോട്ടക്കലിൽ എതിരില്ലാതെയാണ് സ്ഥാനാർഥികൾ തെരഞ്ഞെടുക്കപ്പെട്ടത്. പെരിന്തൽമണ്ണ ഇ എം എസ് നഴ്സിങ്‌ കോളേജിലും മഞ്ചേരി മെഡിക്കൽ കോളേജിലും മറ്റ്‌ വിദ്യാർഥി സംഘടനകളെല്ലാം ചേർന്നുണ്ടാക്കിയ ഇൻഡിപെൻഡൻസ്‌ കൂട്ടുകെട്ടിനെ തകർത്താണ്‌ എസ്എഫ്ഐ മുന്നേറ്റം. മഞ്ചേരി മെഡിക്കൽ കോളേജിൽ നാല്‌ സീറ്റുനേടി. എസ്എഫ്ഐ സ്ഥാനാർഥികളുടെ വിജയത്തിനായി പ്രവർത്തിച്ച മുഴുവൻ വിദ്യാർഥികളെയും ജില്ലാ സെക്രട്ടറിയറ്റ് അഭിവാദ്യംചെയ്‌തു. വിജയികൾ കോട്ടക്കൽ ആയുർവേദ കോളേജ്‌ ചെയർപേഴ്സൺ: പി അനഘ, വൈസ് ചെയർപേഴ്സൺ: മിനു നിൻഹ, വൈസ് ചെയർപേഴ്സൺ (വുമൺ): ജലീന ജലീൽ, ജനറൽ സെക്രട്ടറി: വി ആദർശ്, ജോയിന്റ് സെക്രട്ടറി: മിഥുൻ കൃഷ്ണ, സെക്രട്ടറി സ്പോർട്സ് ആൻഡ് ഗെയിംസ്: വി ഭരദ്വാജ്, മാഗസിൻ എഡിറ്റർ: മേഘനന്ദ, സെക്രട്ടറി ഫൈൻആർട്സ്: ഉണ്ണിമായ, യുയുസി (യുജി): ശ്രീലക്ഷ്മി, (പിജി): അനഘ ഗംഗാധരൻ. ഇ എം എസ് നഴ്സിങ് കോളേജ്‌: ചെയർപേഴ്സൺ: അഞ്ജു വിജയ്, വൈസ് ചെയർപേഴ്സൺ: എം നന്ദന, വൈസ് ചെയർപേഴ്സൺ വുമൺ: ലൈഷ ഫാത്തിമ, ജനറൽ സെക്രട്ടറി: ടി എസ്‌ ആനന്ദ്, ജോയിന്റ് സെക്രട്ടറി: അനീറ്റ ഐസക്, സെക്രട്ടറി സ്പോർട്സ് ആൻഡ് ഗെയിംസ്: എസ്‌ രാഹുൽ, മാഗസിൻ എഡിറ്റർ: സ്‌നി​ഗ്ധ ഷാജു, സെക്രട്ടറി ഫൈൻആർട്സ്: ഐശ്വര്യ ദിനാൻ, യുയുസി: മായ ശ്രീനിവാസ്, വേരിയസ് അസോസിയേഷൻ: നിരഞ്ജന. മഞ്ചേരി മെഡിക്കൽ കോളേജ് യുയുസി (പിജി): -ഡോ. എ ആർ അശ്വതി, പിജി ബാച്ച് റപ്പ് 2022: ഡോ. കെ കൃഷ്ണപ്രിയ, പിജി റപ്പ്:- ഡോ. ആർ ശിവപ്രസാദ്, യുജി ബാച്ച് റപ്പ് 2018: അഷിൻ കെ ആന്റണി. Read on deshabhimani.com

Related News