ദേശാഭിമാനിക്ക് പുരസ്കാരം



പൊന്നാനി കലിക്കറ്റ് സർവകലാശാലാ സി സോൺ കലോത്സവത്തിന്റെ സമഗ്ര കവറേജിനുള്ള പുരസ്‌കാരം ദേശാഭിമാനിക്ക്. മികച്ച റിപ്പോർട്ടറായി ദേശാഭിമാനി മലപ്പുറം ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ ജിജോ ജോർജിനെ തെരഞ്ഞെടുത്തു. മികച്ച ഫോട്ടോഗ്രാഫർക്കുള്ള പുരസ്കാരം ദേശാഭിമാനി സീനിയർ ഫോട്ടോഗ്രാഫർ കെ ഷെമീറും മാതൃഭൂമി ഫോട്ടോഗ്രാഫർ അജിത് ശങ്കരനും പങ്കിട്ടു. ദൃശ്യമാധ്യമത്തിലെ മികച്ച റിപ്പോർട്ടർമാരായി പേജ് ടിവി റിപ്പോർട്ടർ കെ ശ്യാമിലി, എൻസിവി ചാനൽ റിപ്പോർട്ടർ നൗഷാദ് പുത്തൻപുരയിൽ എന്നിവരെ തെരഞ്ഞെടുത്തു. പേജ് ടിവി ക്യാമറാമാൻ ഇ പി സക്കീർ മികച്ച വീഡിയോഗ്രാഫറായി. ഓൺലൈൻ മീഡിയ സമഗ്ര കവറേജ് പുരസ്കാരം പൊന്നാനി ചാനലിന്റെ എ എം സെമീർ അഹമ്മദിന് ലഭിച്ചു. പൊന്നാനി നാട്ടുവാർത്ത ചാനലിന്റെ ക്യാമറാമാൻ ആഷിഖ് പ്രത്യേക പുരസ്കാരത്തിന് അർഹനായി. 22 മുതൽ 26 വരെ പൊന്നാനി എംഇഎസ് കോളേജിലായിരുന്നു കലോത്സവം.   Read on deshabhimani.com

Related News