സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്രനയം തിരുത്തണം: കെബിഇഎഫ്



മലപ്പുറം സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രനയം തിരുത്തണമെന്നും ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിലെ അപാകം  പരിഹരിക്കണമെന്നും കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.  സിഐടിയു ജില്ലാ പ്രസിഡന്റ് വി ശശികുമാർ ഉദ്ഘാടനംചെയ്‌തു. കെബിഇഎഫ് ജില്ലാ പ്രസിഡന്റ് പി ശ്രീധരൻ അധ്യക്ഷനായി.  സംസ്ഥാന ജനറൽ സെക്രട്ടറി കെ ടി അനിൽകുമാർ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി പി അലി പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ പ്രസാദ് കണക്കും അവതരിപ്പിച്ചു. കെബിഇഎഫ് സംസ്ഥാന വർക്കിങ്‌ പ്രസിഡന്റ് ടി ആർ രമേശ്, ബെഫി ജില്ലാ സെക്രട്ടറി കെ രാമപ്രസാദ് എന്നിവർ സംസാരിച്ചു.  ഭാരവാഹികൾ: കെ പ്രസാദ് (പ്രസിഡന്റ്), പി അലി (സെക്രട്ടറി), കെ ജയാനന്ദ് (ട്രഷറർ).   Read on deshabhimani.com

Related News