വീണ്ടും സ്‌കൂളിലേക്ക്‌; വേണം കരുതൽ



മലപ്പുറം  പുതിയ അധ്യയന വർഷത്തിൽ സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കണമെന്നും സുരക്ഷാ മാനദണ്ഡങ്ങൾക്കൊപ്പം വ്യക്തി- പരിസര ശുചിത്വവും പാലിക്കണമെന്നും  ജില്ലാ മെഡിക്കൽ ഓഫീസർ  ആർ രേണുക അറിയിച്ചു. മഴക്കാലമായതിനാൽ പകർച്ചവ്യാധികളും രോഗങ്ങളും പടർന്നുപിടിക്കാനും കോവിഡ്  പിടിപെടാനും സാധ്യതയുണ്ട്. പ്രതികൂല സാഹചര്യം ഒഴിവാക്കാൻ വിദ്യാർഥികൾ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കണം. ആരോഗ്യകരമായ ഭക്ഷണശീലങ്ങളും പാലിക്കണം.  സ്കൂളുകളും കോളേജുകളും  ട്യൂഷൻ സെന്ററുകളും മതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാരിന്റെയും ആരോഗ്യവകുപ്പി​ന്റെയും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും  ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർഥിച്ചു. സ്‌കൂളുകളിലും 
സുരക്ഷ  കോവിഡ് പ്രതിരോധ ശീലങ്ങൾ പാലിക്കാൻ നിർദേശം നൽകുക.  മൂക്കും വായും മൂടുന്നവിധം മാസ്ക്  കുട്ടികളെ ധരിപ്പിക്കുക.  ഭക്ഷ്യവസ്തുക്കളും വെള്ളവും പഠനസാമഗ്രികളും കൈമാറരുതെന്ന് നിർദേശിക്കുക.  പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ അവധി നൽകുക.  സ്കൂളും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുക.      തുടങ്ങാം വീട്ടിൽനിന്ന്‌  കോവിഡ് പ്രതിരോധ ശീലങ്ങൾ പാലിക്കാൻ നിർദേശം നൽകുക.   തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കാൻ നൽകുക.  പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുക. പച്ചക്കറികളും പഴങ്ങളും  ആഹാരത്തിൽ ഉൾപ്പെടുത്തുക. തിരക്കുകുറഞ്ഞ വാഹനത്തിൽ യാത്രചെയ്യാനുള്ള സൗകര്യംചെയ്യുക.  വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുക.     വിദ്യാർഥികൾക്കും 
മുൻകരുതൽ   കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കുക.  മാസ്ക് ശരിയായി ധരിക്കുക. എസ്‌എംഎസ്‌ പാലിക്കുക.  സ്കൂളിലും പരിസരങ്ങളിലും കൂട്ടംകൂടി നിൽക്കരുത്. ശുചിമുറി  ഉപയോഗിക്കുന്നതിനുമുമ്പും  ശേഷവും കൈകൾ സോപ്പ്  ഉപയോഗിച്ച് കഴുകുക.  വീട്ടിൽ എത്തിയാൽ ഉടൻ ധരിച്ച വസ്ത്രങ്ങൾ സോപ്പ് വെള്ളത്തിൽ മുക്കിവച്ചതിനുശേഷം കുളിക്കുക.        Read on deshabhimani.com

Related News