എടയൂരിലെ സൂര്യകാന്തി



വളാഞ്ചേരി 10 സെന്റിൽ സൂര്യകാന്തി പൂക്കൾ വിളയിച്ച് എടയൂർ പഞ്ചായത്തിലെ കർഷകൻ. ഏഴാം വാർഡ് പുന്നാംചോലയിലെ ചോലക്കൽ മേലേതിൽ സൈതാലിക്കുട്ടിയാണ്‌ തന്റെ കൃഷിയിടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ  നടത്തിയ സൂര്യകാന്തി കൃഷിയിൽ വിജയംകൊയ്‌തത്‌.  തമിഴ്നാട് സ്വദേശിയായ സുഹൃത്താണ്‌ സൈതാലിക്കുട്ടിക്ക്‌ സൂര്യകാന്തി വിത്തുകൾ നാട്ടിൽനിന്ന്‌ കൊണ്ടുവന്ന്‌ നൽകിയത്‌. പയർ കൃഷിക്കെന്നപോലെ നിലം ഒരുക്കി വിത്തെറിഞ്ഞ്‌ മാസത്തിൽ രണ്ട് തവണ നനയ്ക്കുക മാത്രമാണ് സൈതാലിക്കുട്ടി ചെയ്തത്.  വളമോ മറ്റ് പരിചരണമോ നൽകാതെതന്നെ സൂര്യകാന്തി പൂത്തുലഞ്ഞതിന്റെ സന്തോഷത്തിലാണ്‌ സൈതാലിക്കുട്ടി. നല്ല പരിചരണവും വളവും മറ്റും നൽകിയാൽ കൂടുതൽ വിളവെടുപ്പ് നടത്താൻ കഴിയുന്ന മണ്ണാണ് നമ്മുടേതെന്ന് സൈതാലിക്കുട്ടി പറയുന്നു. ദിവസവും നിരവധി പേരാണ് സൈതാലിക്കുട്ടിയുടെ സൂര്യകാന്തി കൃഷിയിടം കാണാനായി എത്തുന്നത്. Read on deshabhimani.com

Related News