111 പേര്‍കൂടി നിരീക്ഷണത്തിൽ



മലപ്പുറം കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി  ജില്ലയിൽ 111 പേർക്കുകൂടി വെള്ളിയാഴ്‌ചമുതൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി.  ഇതോടെ  നിരീക്ഷണത്തിലായവരുടെ എണ്ണം 11,346 ആയതായി കലക്ടർ ജാഫർ മലിക്  അവലോകന യോഗത്തിൽ വ്യക്തമാക്കി. 90 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്‌. 11,236 പേർ വീടുകളിലും 20 പേർ കോവിഡ് കെയർ സെന്ററുകളിലും സ്വയം നിരീക്ഷണത്തിലുണ്ട്.  കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 75 പേർ ഐസൊലേഷനിലുണ്ട്‌. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എട്ടും തിരൂർ ജില്ലാ ആശുപത്രിയിൽ അഞ്ചും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ രണ്ടും രോഗികൾ ഐസൊലേഷൻ വാർഡുകളിലുണ്ട്. 346 പേർക്ക് വൈറസ്  ബാധയില്ല ജില്ലയിൽ ഇതുവരെ ലഭിച്ച പരിശോധനാ ഫലങ്ങളിൽ 346 പേർക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ  കെ സക്കീന  അറിയിച്ചു. 134 സാമ്പിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ജില്ലയിൽ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണ്. വാർഡ് അടിസ്ഥാനത്തിൽ വെള്ളിയാഴ്‌ച 5910 വീടുകളിൽ സംഘങ്ങൾ സന്ദർശനം നടത്തി. വീടുകളിൽ നിരീക്ഷണത്തിലുള്ള 143 പേർക്ക്  വിദഗ്ധസംഘം കൗൺസലിങ്‌ നൽകി.  ജില്ലാ പൊലീസ് മേധാവി യു അബ്ദുൾ കരീം, പെരിന്തൽമണ്ണ സബ് കലക്ടർ കെ എസ് അഞ്ജു, എഡിഎം എൻ എം മെഹറലി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ പി എൻ പുരുഷോത്തമൻ, മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. കെ നന്ദകുമാർ, എൻഎച്ച്എം  ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ ഷിബുലാൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി  ബിൻസിലാൽ എന്നിവരും പങ്കെടുത്തു. Read on deshabhimani.com

Related News