യുവജന കമീഷൻ ജില്ലാ 
കോ-–-ഓർഡിനേറ്റർ



മലപ്പുറം സംസ്ഥാന യുവജന കമീഷൻ ജില്ലാ കോ ഓർഡിനേറ്റർമാരെ തെരഞ്ഞെടുക്കാനുള്ള അഭിമുഖം ഫെബ്രുവരി ഒന്നിന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ നടക്കും. പാലക്കാട്, മലപ്പുറം, കാസർകോട്‌ ജില്ലകളിലാണ്‌ ഒഴിവുകൾ. 6000 രൂപയാണ് പ്രതിമാസ ഓണറേറിയം. യോഗ്യത: പ്ലസ്ടു. പ്രായം: 18–-40. അപേക്ഷാ ഫോറം കമീഷന്റെ www. ksyc.kerala.gov.in എന്ന വെബ്സൈറ്റിൽനിന്ന്‌ ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ, യോഗ്യത സർട്ടിഫിക്കറ്റുകൾ, അപേക്ഷകരുടെ ഫോട്ടോ എന്നിവ സഹിതം രാവിലെ 9.30ന് എത്തണം.  Read on deshabhimani.com

Related News