കുതിക്കും സാങ്കേതിക പഠനം

മഞ്ചേരി പോളിടെക്‌നിക് കോളേജിനായി നിർമിച്ച കെട്ടിടങ്ങൾ


മഞ്ചേരി സാങ്കേതിക വിദ്യാഭ്യാസ മേഖലക്ക് കരുത്താകാൻ മഞ്ചേരി പോളിടെക്‌നിക് കോളേജ്. ഒന്നാം പിണറായി സർക്കാർ അനുവദിച്ച നിർദിഷ്‌ട കോളേജിൽ മികച്ച അക്കാദമിക്‌ സൗകര്യമാണ്‌ ഒരുങ്ങുന്നത്‌. അക്കാദമിക്‌ ബ്ലോക്കിൽ വർക്ക്ഷോപ്പ്‌, ലബോറട്ടറികൾ, കോമൺ കംപ്യൂട്ടർ ഫെസിലിറ്റി സെന്റർ, ലൈബ്രറി, ഫിറ്റ്നസ് സെന്റർ എന്നിവയുമുണ്ട്. 2021 ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് കെട്ടിട സമുച്ചയത്തിന്‌ കല്ലിട്ടത്.  പത്തുകോടി ചെലവിട്ട് നിർമിക്കുന്ന അക്കാദമിക്‌ ബ്ലോക്ക് ഉദ്ഘാടനത്തിനൊരുങ്ങി. 4.3 കോടി രൂപ ചെലവിട്ട് വർഷോപ്പ് ബ്ലോക്കുകളും സജ്ജമായി. 8520 ചതുരശ്രയടിയിലാണ് അക്കാദമിക്‌ കെട്ടിടം. കരുവമ്പുറത്ത് ഗവ. ടെക്‌നിക്കൽ സ്‌കൂളിനോട്‌ ചേർന്നുള്ള അഞ്ച് ഏക്കറിലാണ്‌ കെട്ടിടങ്ങൾ. പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിലാണ്  പ്രവൃത്തി. മൂന്ന്‌ നിലകളിലായി ഉയരുന്ന കെട്ടിടത്തിൽ ക്ലാസ്‌ മുറികൾ, ലാബുകൾ, അധ്യാപകരുടെ മുറികൾ, കോൺഫറൻസ് ഹാൾ, ഡ്രോയിങ്, ശുചിമുറി കോംപ്ലക്‌സും ഒരുങ്ങും.  ഉദ്ഘാടനത്തോടെ ക്യാമ്പസ് പൂർണ സജ്ജമാകും. നിലവിൽ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂൾ കെട്ടിടത്തിലാണ് പോളിടെക്‌നിക് കോളേജ് പ്രവർത്തിക്കുന്നത്.   ഇൻസ്ട്രുമെന്റേഷൻ, സിവിൽ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗങ്ങളിലായി 540 വിദ്യാർഥികളാണ്‌ ഇവിടെയുള്ളത്‌. പ്രിൻസിപ്പൽ, മൂന്ന്‌ വകുപ്പ്‌ തലവൻമാർ, സൂപ്രണ്ട്, ക്ലാർക്ക് എന്നിവരുടെ സ്ഥിരം തസ്തികകളും ഇതിനകം നികത്തി.   Read on deshabhimani.com

Related News