മുഴുവൻ വഴിയോര കച്ചവടക്കാർക്കും 
ലൈസൻസ് അനുവദിക്കണം



നിലമ്പൂർ വഴിയോര കച്ചവടംചെയ്യുന്ന ജില്ലയിലെ മുഴുവൻ തൊഴിലാളികൾക്കും ലൈസൻസ് അനുവദിക്കണമെന്ന് വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നിലമ്പൂർ പീവീസ് ഓഡിറ്റോറിയത്തിൽ  സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി ശശികുമാർ ഉദ്ഘാടനംചെയ്തു.  ജില്ലാ പ്രസിഡന്റ്‌ പി വി ഇസ്മയിൽ അധ്യക്ഷനായി. വി കെ കുമാരൻ രക്തസാക്ഷി പ്രമേയവും വി എം ഷാജി  അനുശോചന പ്രമേയവും അവതരിപ്പിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി എം ബാപ്പുട്ടി പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി ഇക്ബാൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ജോർജ് കെ ആന്റണി, ജില്ലാ വൈസ് പ്രസിഡന്റ്‌ പി രാധാകൃഷ്ണൻ, ഇ പത്മാക്ഷൻ, പി ശിവാത്മജൻ, ഡി വെങ്കിടേശ്വരൻ, പി ടി ഉമ്മർ, എം ജമീല, കെ ഹാജറ, അലവി പെരിന്തൽമണ്ണ, അക്ബർ കാനാത്ത് എന്നിവർ സംസാരിച്ചു.  ഭാരവാഹികൾ:  പി വി ഇസ്‌മയിൽ (പ്രസിഡന്റ്‌), പി അലവി, വി കെ കുമാരൻ, എം ഹനീഫ, എൻ എം ബഷീർ,  കെ ഹാജിറ,  ആയിഷാ ബീവി,  അബ്ദുൾ അസീസ് (വൈസ് പ്രസിഡന്റ്), എം ബാപ്പുട്ടി (സെക്രട്ടറി), വി എം ഷാജി,  പി എച്ച് കബീർ,  ടി പി മൻസൂർ,  ടി ഷാജി,  കെ വി എ ഖാദർ, എം ജമീല, ഇഖ്ബാൽ തെന്നല (ജോയിന്റ് സെക്രട്ടറി), അക്ബർ കാനാത്ത്  (ട്രഷറർ). Read on deshabhimani.com

Related News