പികെഎസ്‌ ഒന്നരലക്ഷം പേരെ അംഗങ്ങളാക്കും

പികെഎസ് ജില്ലാ കൺവൻഷൻ സംസ്ഥാന ട്രഷറർ ആർ ശാലിനി ഉദ്ഘാടനംചെയ്യുന്നു


മലപ്പുറം ഒന്നരലക്ഷം പേരെ അംഗങ്ങളാക്കാൻ പട്ടികജാതി ക്ഷേമ സമിതി‌ ജില്ലാ കൺവൻഷൻ തീരുമാനിച്ചു. അംഗത്വ പ്രവർത്തനം ജൂലൈ ഒന്നുമുതൽ പത്തുവരെ നടക്കും. ജൂലൈ മൂന്ന്‌ അംഗത്വദിനമായി ആചരിക്കും. ജില്ലാ പഠന ക്യാമ്പ് ഒമ്പത്‌, പത്ത്‌ തീയതികളിൽ ഏലംകുളം ഇ എം എസ് അക്കാദമിയിൽ നടത്തും. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ്‌ ഹാളിൽ നടന്ന കൺവൻഷൻ സംസ്ഥാന ട്രഷറർ വി ആർ ശാലിനി ഉദ്ഘാടനംചെയ്തു.  ജില്ലാ പ്രസിഡന്റ് അയ്യപ്പൻകുട്ടി അധ്യക്ഷനായി. സംസ്ഥാന ജോ. സെക്രട്ടറി വി രമേശൻ, കെ പി സുബ്രഹ്മണ്യൻ, സി ശോഭന, എൻ പി കീരൻകുട്ടി, പാലക്കണ്ടി വേലായുധൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി പി ലക്ഷ്മണൻ സ്വാഗതവും എം പി ശശിധരൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News