ഒരുമയിൽ നേടിയത്‌ 3.34 കോടി



മലപ്പുറം ഒരുമയുടെ കരുത്തിൽ ചിട്ടയായ പ്രവർത്തനങ്ങളും നിരന്തര പരിശ്രമവും ഒന്നിച്ചാൽ വിജയം തേടിയെത്തുമെന്ന്‌ തെളിയിച്ച്‌ കുടുംബശ്രീ സംരംഭകർ. കുടുംബശ്രീ ജില്ലാ മിഷനു കീഴിലെ വിവിധ സംരംഭങ്ങൾ ചേർത്തുള്ള കൺസോർഷ്യംവഴി 2021–-22ല്‍ 33,44,9274.48 രൂപയുടെ വർക്ക്‌ ഓർഡറാണ്‌ സംരംഭകർ നേടിയത്‌. സംരംഭകരുടെ പ്രശ്നങ്ങളും പ്രതിസന്ധികളും അവരുടെതന്നെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ വിവിധ സംരംഭ കൂട്ടായ്മകളെ ഒന്നിച്ച്  കൺസോർഷ്യം രൂപീകരിക്കുന്നതിലേക്ക്  കുടുംബശ്രീ ജില്ലാ മിഷൻ എത്തിച്ചേർന്നത്‌. ജില്ലയിലെ അയ്യായിരത്തോളമുള്ള കുടുംബശ്രീ സംരംഭമേഖലകളെ ഉൾപ്പെടുത്തിയാണ്‌ കൺസോർഷ്യം രൂപീകരിച്ചത്. കൈരളി മാർക്കറ്റിങ് സൊസൈറ്റി (കുടുംബശ്രീ ബസാർ), റെയിൻബോ ക്ലോത്ത് ബാഗ് യൂണിറ്റ്സ്‌ സൊസൈറ്റി (തുണിസഞ്ചി നിർമാണ യൂണിറ്റുകളുടെ കൺസോർഷ്യം), ഗ്യാലക്സി ജനകീയ ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ, കുടുംബശ്രീ ന്യൂട്രിമിക്സ് വെൽഫെയർ കമ്മിറ്റി, മലപ്പുറം ഡിസ്ട്രിക്ട് കുടുംബശ്രീ ഫുഡ് പ്രോസസിങ് ടീം (കറിപൗഡർ യൂണിറ്റുകളുടെ കൺസോർഷ്യം), മാവിക ഹരിത കർമസേന ജില്ലാതല കൺസോർഷ്യം എന്നിങ്ങനെ ആറ് കൺസോർഷ്യങ്ങളാണ്‌ നിലവിൽ ജില്ലാമിഷനു കീഴിലുള്ളത്‌. തുണിസഞ്ചി നിർമാണ യൂണിറ്റുകളുടെ കൺസോർഷ്യത്തിൽ നിലവിൽ 94 യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്‌. മുമ്പ് 82 യൂണിറ്റുകൾ ആയിരുന്നു.  Read on deshabhimani.com

Related News