താനൂരിൽ ഫയർ സ്റ്റേഷൻ

താനൂർ ഫയർ സ്റ്റേഷൻ ശിലാഫലകം അനാച്ഛാദനം വി അബ്ദുറഹ്മാൻ എംഎൽഎ നിർവഹിക്കുന്നു


   താനൂർ താനൂരിന്റെ ദീർഘകാലത്തെ സ്വപ്നമായ താനൂർ ഫയർ സ്റ്റേഷൻ യാഥാർഥ്യമായി. താനൂർ കളരിപ്പടിയിൽ പ്രവർത്തനമാരംഭിച്ച ഫയർ സ്റ്റേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്‌തു. വി അബ്ദുറഹ്മാൻ എംഎൽഎ ശിലാഫലകം അനാച്ഛാദനംചെയ്തു. സംസ്ഥാന സര്‍ക്കാര്‍ 2019-–-20 ബജറ്റില്‍ പ്രഖ്യാപിച്ച ഫയര്‍‌ സ്റ്റേഷന്‍ പദ്ധതിയാണ് യാഥാർഥ്യമായത്. ജില്ലാ ഫയർ ഓഫീസർ ടി അനൂപ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ കൗൺസിലർമാരായ ടി ദിപീഷ്, പി ടി അക്ബർ, താനൂർ ഡിവൈഎസ്പി എം ഐ ഷാജി, സിഡ്കോ ചെയർമാൻ നിയാസ് പുളിക്കലകത്ത്, കെ ടി ശശി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മുസ്തഫ കമാൽ, ഉത്തര മേഖല കേരള ഫയർഫോഴ്സ് ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് പാമ്പലത്ത്, പാലക്കാട് മേഖല ഫയർഫോഴ്സ് അസോസിയേഷൻ പ്രസിഡന്റ് എൽ ഗോപാലകൃഷ്ണൻ, കേരള ഫയർ സർവീസ് ഡ്രൈവേഴ്സ് ആൻഡ്‌ മെക്കാനിക്കൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് സുരേഷ് മേലടത്ത്, കേരള ഫയർ ആന്‍ഡ് റെസ്ക്യൂ ഡയറക്ടർ സർവീസസ് ജനറൽ ഡോ. ബി സന്ധ്യ, താനൂർ ഫയർ സ്റ്റേഷൻ ഓഫീസർ എം രാജേന്ദ്രനാഥ്  എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News