തൃക്കൈക്കുത്ത് പാലം പ്രവൃത്തിക്ക്‌ തുടക്കം



   നിലമ്പൂർ  നിലമ്പൂർ –-വണ്ടൂർ മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന തൃക്കൈക്കുത്ത് പാലം പ്രവൃത്തി തുടങ്ങി. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ വീഡിയോ കോൺഫറൻസിലൂടെ ശിലാസ്ഥാപനം നിർവഹിച്ചു. നിലമ്പൂർ നഗരസഭയെയും വണ്ടൂർ നിയോജകമണ്ഡലത്തിലെ മമ്പാട്, വണ്ടൂർ പഞ്ചായത്തുകളെയും ബന്ധിപ്പിച്ചുകൊണ്ട് കുതിരപ്പുഴയ്ക്ക് കുറുകെയാണ് പാലം നിർമിക്കുന്നത്. 2019-, 20 ബജറ്റിലാണ്  പാലത്തിനായി 10 കോടി 90 ലക്ഷം രൂപ അനുവദിച്ചത്. 26 മീറ്ററുകളുള്ള അഞ്ച് സ്പാനുകളോട് കൂടി 130 മീറ്റർ നീളത്തിലാണ് പാലം നിർമിക്കുന്നത്. ഒന്നര മീറ്റർ നടപ്പാതയും നിലമ്പൂർ ഭാഗത്ത് 140 മീറ്ററും വണ്ടൂർ ഭാഗത്ത് 160 മീറ്ററും  അപ്രോച്ച് റോഡ് നിർമിക്കും.  മമ്പാട് പഞ്ചായത്തിലെ വള്ളിക്കെട്ട്, തൃക്കൈകുത്ത്, വണ്ടൂർ പഞ്ചായത്തിലെ കാപ്പിൽ, കാഞ്ഞിരംപാടം പ്രദേശങ്ങളിലുള്ളവർ നിലമ്പൂരിലെത്താൻ പുളിക്കലോടിവഴി 10 കിലോമീറ്ററോളമാണ്  ചുറ്റി സഞ്ചരിക്കുന്നത്.  പാലം വരുന്നതോടെ ദൂരം രണ്ടര കിലോമീറ്റർ ആയി ചുരുങ്ങും.  ശിലാസ്ഥാപന ചടങ്ങിൽ  എ പി അനിൽകുമാർ എംഎൽഎ അധ്യക്ഷനായി. നിലമ്പൂർ നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം, വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി കുഞ്ഞുമുഹമ്മദ്, മമ്പാട് പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീനിവാസൻ, വണ്ടൂർ  പഞ്ചായത്ത് പ്രസിഡന്റ് പി റുബീന,  കെ ടി അജ്മൽ, എൻ എ കരീം,  സ്‌കറിയ ക്‌നാംതോപ്പിൽ, ഷൈജി മോൾ,  എം ഗോപാലകൃഷ്ണൻ, സി രവീന്ദ്രൻ,  എസ് ഹരീഷ്,  രാമകൃഷ്ണൻ പാലശേരി,  ടി കെ ഷമീർ ബാബു,  മേജർ മുഹമ്മദ്, വിലാസിനി വാളോറത്ത്,  തസ്‌നിയ ബാബു, ഉഷ വിജയൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News