മഹാഗണി ഹട്ടിലെ വിഐപി പശുക്കൾ

വ്യവസായി ഷാജി മഠത്തിലി​ന്റെ എരഞ്ഞിമങ്ങാടുള്ള ഹൈടെക് ഫാമിൽ പശുക്കളെ പരിപാലിക്കുന്ന തൊഴിലാളി ലാലു


നിലമ്പൂർ ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും മണമില്ല. ഈച്ചയും കൊതുകും പരിസരത്തേക്കടുക്കാറില്ല. പശുക്കൾ വിവിഐപി പരിഗണനയിൽ കഴിയുകയാണീ ഫാമിൽ. എരഞ്ഞിമങ്ങാട്‌ മഹാഗണി ഹട്ടിലാണ്‌ മൂന്നര ഏക്കർ ഡെയ്റി ഫാം. ജീവകാരുണ്യ പ്രവർത്തകനും പ്രവാസി വ്യവസായിയുമായ ഷാജി മഠത്തിലാണ് ഹൈടെക് ഫാം നടത്തുന്നത്‌. പശുക്കൾക്ക് രോഗം വരാതിരിക്കാനുള്ള എല്ലാ സജീകരണവുമുണ്ടിവിടെ. നാല് വർഷംമുമ്പ് 24 പശുക്കളുമായാണ് ഫാം തുടങ്ങുന്നത്. ഈ രംഗത്ത്‌ പരിചയക്കുറവുണ്ടായിരുന്നെങ്കിലും രണ്ടുവർഷംകൊണ്ട്‌ എല്ലാം ശരിയായി. ജേഴ്‌സി, എച്ച്എഫ്, സിന്ധി, കാസർകോട് കുള്ളൻ തുടങ്ങിയ ഇനങ്ങളാണുള്ളത്‌. പതിനഞ്ചോളം പേർക്ക്‌ തൊഴിൽ നൽകാനും സംരംഭത്തിലൂടെ കഴിഞ്ഞു. നിറയും പാൽപ്പുഞ്ചിരി ദിവസവും 300 മുതൽ 500 ലിറ്റർ‌വരെ പാൽ ലഭിക്കും. ഏളമ്പിലാക്കോട് ക്ഷീര സംഘത്തിലേക്ക് 200 ലിറ്റർ പാൽ നൽകും. ബാക്കി വിവിധ ക്ഷേത്രങ്ങളിലേക്കും. നിലമ്പൂർ മിൽക്ക് എന്ന പേരിലും വിപണനം നടത്തുന്നുണ്ട്. പശുക്കൾക്ക്‌ ആവശ്യമായ തീറ്റപ്പുല്ല്‌ ഫാമിൽതന്നെ കൃഷിചെയ്യുന്നുണ്ട്‌. പരിപാലനത്തിലെ ആധുനികത പശു പരിപാലനത്തിനുവേണ്ട ആധുനിക സംവിധാനമെല്ലാമുണ്ട്‌ ഇവിടെ. വെള്ളം നൽകാൻ ഓട്ടോമാറ്റിക് ഡ്രിങ്കിങ് വാട്ടർബോൾ സിസ്‌റ്റം, കറവയന്ത്രം, തൊഴുത്തിൽ ചൂട് കുറയ്‌ക്കാൻ ഫാൻ, വാട്ടർ മിസ്‌റ്റ്‌, നിലത്ത് റബർ മാറ്റ്‌, തൊഴുത്ത് വൃത്തിയാക്കാൻ വാട്ടർ ജെറ്റും സ്‌പ്രിങ്ക്‌ളറും, അർബാന, പരിസരമലിനീകരണം തടയാൻ കൗ ഡംഗ് ഡ്രയർ സിസ്‌റ്റം, പുല്ലരിയാൻ ചാഫ് കട്ടർ, ചാണകകുഴി എല്ലാമുണ്ട്‌. പതിനഞ്ചോളം പേർക്ക് സ്ഥിര വരുമാനവും ഷാജി ഉറപ്പുവരുത്തുന്നുണ്ട്. Read on deshabhimani.com

Related News