ഒന്നിനും ഒരു കുറവുണ്ടാകില്ല

അത്യാഹിത വിഭാഗം മൂന്നാംഘട്ട നവീകരണത്തിന്റെ ഭാഗമായി ഒരുക്കുന്ന വാർഡ്‌


മഞ്ചേരി സ്ഥലപരിമിതിയിൽ ബുദ്ധിമുട്ടുന്ന മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ കൂടുതൽ സൗകര്യം ഒരുങ്ങുന്നു. രോഗീ സൗഹൃദ സംവിധാനങ്ങളോടെയാണ് നവീകരണം. മൂന്ന് ഘട്ടങ്ങളിലായുള്ള നവീകരണത്തിന്റെ അവസാനഘട്ടിത്തിലേക്ക് കടന്നു. 45 ലക്ഷം രൂപവീതം ചെലവിട്ടാണ് ഓരോഘട്ടവും പൂർത്തിയാക്കിയത്. മൂന്നാംഘട്ടം പൂർത്തിയാകുന്നതോടെ പരിശോധനാമുറിയിലെ സ്ഥലപരിമിതിക്ക്  പരിഹാരമാകും. ട്രോമാ കെയർ  കാര്യക്ഷമമാക്കും. ചികിത്സായന്ത്രങ്ങളും സജ്ജമാക്കും. ഫർണിച്ചര്‍, ശൗചാലയങ്ങൾ എന്നിവയും ഒരുക്കും. ഡ്രെയിനേജ് സംവിധാനം, എമർജൻസി മെഡിസിൻ വിഭാഗം, ലെവൽ വൺ ട്രോമാ കെയർ സംവിധാനം എന്നിവ സജീകരിക്കും. ഒന്നാംഘട്ടത്തിൽ നിലവിലുള്ള കെട്ടിടത്തിനുപിറകിലെ സ്ഥലം ഉപയോഗപ്പെടുത്തിയാണ് വിപുലീകരണം. പഴയ പരിശോധനാ മുറികൾ, നിരീക്ഷണ വാർഡ്, വരാന്ത എന്നിവ ഉപയോഗപ്പെടുത്തിയാണ് രണ്ടും മൂന്നും ഘട്ടത്തിലുള്ള നവീകരണം. ട്രോമാ കെയർ സംവിധാനം കാര്യക്ഷമമാക്കും. ചികിത്സായന്ത്രങ്ങൾ, പുതിയ ഫർണിച്ചര്‍, ശൗചാലയങ്ങൾ എന്നിവയും ഒരുക്കും.  വിപുലമായ ഡ്രെയിനേജ് സംവിധാനം, എമർജൻസി മെഡിസിൻ വിഭാഗം, ലെവൽ വൺ ട്രോമാ കെയർ സംവിധാനം എന്നിവ സജീകരിക്കും. ഡോക്ടർമാർക്കും നഴ്‌സുമാർക്കുമുള്ള വിശ്രമമുറികളും കെട്ടിടത്തിലുണ്ടാകും. പുതിയ പദ്ധതി പൂർത്തിയാകുന്നതോടെ അത്യാഹിത വിഭാഗം പൂർണസജ്ജമാകും. രണ്ടാംനിലയിൽ ഇഎൻടി, ദന്ത വിഭാഗത്തിനും പ്രത്യേകം സൗകര്യമൊരുക്കും. ഡോക്ടർമാർ, നഴ്സുമാർ എന്നിവർക്കുള്ള വിശ്രമമുറികളും കെട്ടിടത്തിലുണ്ടാകും. നവീകരണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾ പൂർത്തിയാകുന്നതോടെ മികച്ച പരിചരണം രോഗികൾക്ക് ലഭിക്കും. മൈനർ ഓപറേഷൻ തിയറ്റർ, ഐസിയു, നിരീക്ഷണ വാർഡ്, സ്റ്റോർ മുറികൾ, ഇഎൻടി, ഡെന്റൽ, ഒഫ്ത്താൽമോളജി, പ്രിവന്റീവ് മെഡിസിൻ, ഗൈനക്കോളജി വിഭാഗങ്ങൾക്കായി പ്രത്യേകം പരിശോധനാ മുറികളുമുണ്ട്. ഇതോടെ സ്പെഷ്യാലിറ്റി സേവനങ്ങളും അത്യാഹിത വിഭാഗത്തിൽ ലഭ്യമാകും.   Read on deshabhimani.com

Related News