‘തിരപോലൊരാൾ’ പ്രകാശിപ്പിച്ചു

ഇ കെ ഇമ്പിച്ചിബാവയെക്കുറിച്ചുള്ള ഡോക്യുമെന്ററി ‘തിരപോലൊരാൾ’ സ്പീക്കർ എം ബി രാജേഷ് പ്രകാശിപ്പിക്കുന്നു


പൊന്നാനി  നീതിബോധം ഓരോ പ്രവർത്തനത്തിലും പ്രകടിപ്പിച്ച ഉശിരുള്ള കമ്യൂണിസ്റ്റായിരുന്നു ഇ കെ ഇമ്പിച്ചിബാവയെന്ന്  സ്പീക്കർ എം ബി രാജേഷ് പറഞ്ഞു. ഇ കെ ഇമ്പിച്ചിബാവയെക്കുറിച്ചുള്ള ഡോക്യുമെന്ററി ‘തിരപോലൊരാൾ’  പ്രകാശിപ്പിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർലമെന്ററി വേദികളിൽ കമ്യൂണിസ്റ്റ് എങ്ങനെയാണ് പ്രവർത്തിക്കേണ്ടത് എന്നതിന്റെ പാഠപുസ്തകമായിരുന്നു ഇമ്പിച്ചിബാവ. ചട്ടങ്ങളും നിയമങ്ങളും ജനങ്ങൾക്ക് സൗകര്യമൊരുക്കാനാകണമെന്ന് കണിശതപുലർത്തിയ ഭരണാധികാരിയായിരുന്നു ഇമ്പിച്ചിബാവയെന്നും സ്പീക്കർ പറഞ്ഞു.  എവി ഹൈസ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ സിനിമാ സംവിധായകൻ സലാം ബാപ്പു ഡോക്യുമെന്ററിയുടെ സിഡി ഏറ്റുവാങ്ങി.  സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പ്രൊഫ. എം എം നാരായണൻ അധ്യക്ഷനായി. പി നന്ദകുമാർ എംഎൽഎ, നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, അജിത് കൊളാടി, ഡോക്യുമെന്ററി സംവിധായകൻ ശ്യാം കൃഷ്ണൻ, സിനിമാ സംവിധായകൻ സലാം ബാപ്പു എന്നിവർ സംസാരിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി പി കെ ഖലീമുദ്ദീൻ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News