നാടിനെ കാക്കാൻ കവചം

ഡിവെെഎഫ്ഐ ജനകീയ കവചം ക്യാമ്പയിന്റെ ഭാഗമായി മലപ്പുറം ചെറാട്ടുകുഴിയിൽ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുന്നു


മലപ്പുറം സമൂഹത്തിന്റെ ആരോഗ്യകരമായ നിലനിൽപ്പിന് ഭീഷണിയായ ലഹരിക്കെതിരെ ഡിവൈഎഫ്ഐ 2000 കേന്ദ്രങ്ങളിൽ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.  ലഹരിക്കെതിരെ നടത്തുന്ന ജനകീയ കവചം ക്യാമ്പയിന്റെ ഭാഗമായി യൂണിറ്റ് കേന്ദ്രങ്ങളിൽ പ്രതിരോധം തീർത്തു. സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കാളികളായി. ജില്ലാ പ്രസിഡന്റ് പി ഷബീർ മൂത്തേടത്ത്‌ ഉദ്ഘാടനംചെയ്തു.  സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി മുനീർ (പടിഞ്ഞാറെക്കര അഴിമുഖം), ഫസീല തരകത്ത് (പൊന്നാനി മുക്കാടി), ജുവനൈൽ ജസ്റ്റിസ്‌ ബോർഡ്‌ അം​ഗം അഡ്വ. ഷാജേഷ് (കുന്നുമ്മൽ കരുവാള), തിരക്കഥാകൃത്ത്‌ സിദ്ദീഖ് താമരശേരി (തുറക്കൽ), നാഷണൽ റസ്‌ലിങ് ജേതാവ് സന്ദീപ് (ഐക്കരപ്പടി), പുളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് കെ കെ മുഹമ്മദ്‌ (പള്ളിപീടിക), നാടകനടൻ ജയൻ കടക്കാട്ടുപാറ (തേഞ്ഞിപ്പലം) എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News