വീട്ടമ്മയെ ഓടുകൊണ്ട്‌ 
തലക്കടിച്ച യുവാവ്‌ അറസ്‌റ്റിൽ



തിരൂർ വാക്‌തർക്കത്തെ തുടർന്ന് വീട്ടമ്മയെ ഓടുകൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ യുവാവിനെ തിരൂർ പൊലീസ് അറസ്റ്റുചെയ്തു. തിരുന്നാവായ കൊടക്കൽ വാവൂർകുന്ന് കല്ലിങ്ങൽപറമ്പിൽ സുഭാഷ്‌ (30)ആണ് അറസ്‌റ്റിലായത്.  തിരുന്നാവായ ഐശ്വര്യ ഭവനിൽ  പരേതനായ കളത്തുംപറമ്പിൽ വാസുദേവന്റെ ഭാര്യ വിലാസിനി (45)ക്കാണ് പരിക്കേറ്റത്  വെള്ളി ഉച്ചക്ക് ഒന്നിനായിരുന്നു സംഭവം. വീട്ടുമുറ്റത്ത്‌ അരി കഴുകിക്കൊണ്ടിരിക്കെ പിന്നിൽനിന്ന്‌ അടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ വീട്ടമ്മയെ കൊടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുദിവസംമുമ്പ് ഇവർ തമ്മിലുണ്ടായ വാക്‌തർക്കത്തിൽ സുഭാഷിനെ ചീത്തവിളിച്ചതാണ്‌ വിരോധത്തിനിടയാക്കിയതെന്ന്‌ പൊലീസ് പറഞ്ഞു. പ്രതിയെ തിരൂർ കോടതി റിമാൻഡ്‌ ചെയ്‌തു. Read on deshabhimani.com

Related News