മികച്ച ചികിത്സ ഉറപ്പാക്കാൻ സഹകരണ മേഖല വളരണം: മന്ത്രി കെ രാധാകൃഷ്‌ണൻ

ആലത്തിയൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രിയിൽ കാത്ത്‌ലാബോടുകൂടിയ ഹൃദ്രോഗവിഭാഗം ‘ബീറ്റിങ്‌ ഹാർട്ട്’ ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ ഉദ്ഘാടനംചെയ്യുന്നു


  തിരൂർ കൂടുതൽ സൗകര്യങ്ങളോടെ ചെലവുകുറഞ്ഞ ചികിത്സയും സേവനവുമാണ്‌ ഇന്നത്തെ ആവശ്യമെന്നും ഇതിന് സഹകരണ മേഖല വളരണമെന്നും ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ.  ആലത്തിയൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രിയിൽ കാത്ത്‌ലാബോടുകൂടിയ ഹൃദ്രോഗവിഭാഗം  ‘ബീറ്റിങ്‌ ഹാർട്ട്’ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.   കായികമന്ത്രി വി അബ്ദുറഹ്മാൻ അധ്യക്ഷനായി. മാനേജിങ്‌ ഡയറക്ടർ കെ ശുഹൈബ് അലി റിപ്പോർട്ട് അവതരിപ്പിച്ചു. എംഎൽഎമാരായ കെ ടി ജലീൽ, പി നന്ദകുമാർ, കുറുക്കോളി മൊയ്തീൻ എന്നിവർ മുഖ്യാതിഥികളായി. ജില്ലാ രജിസ്ട്രാർ കെ വി നാരായണൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ വി ശാലിനി, സി ഒ ശ്രീനിവാസൻ, പി പുഷ്പ, നൗഷാദ് നെല്ലാഞ്ചേരി, ജില്ലാ പഞ്ചായത്ത് അംഗം ഫൈസൽ ഇടശേരി, ഇ എം എസ് ആശുപത്രി കാർഡിയോളജി വിഭാഗം തലവൻ സോമനാഥൻ, ഇമ്പിച്ചിബാവ ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ എ ശിവദാസൻ, മെഡിക്കൽ സൂപ്രണ്ട്  ഡോ. കെ സന്തോഷ്‌കുമാരി, കൂട്ടായി ബഷീർ, ചെയർമാൻ പി ജ്യോതിഭാസ്, കോ–-ഓർഡിനേറ്റർ  പ്രഭാകരൻ എന്നിവർ സംസാരിച്ചു.  ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി, പേസ്‌മേക്കർ, എക്കോ പരിശോധന, ടിഎംടി, സിസിയു തുടങ്ങിയ സംവിധാനങ്ങളോടുകൂടിയ കാത്ത്‌ലാബാണ് ആശുപത്രിയിൽ  തുറന്നത്‌. പെരിന്തൽമണ്ണ, കോഴിക്കോട് മേഖലകളിലെ സഹകരണ ആശുപത്രികളിലെ മികച്ച ഡോക്ടർമാരുടെ സേവനം മുഴുവൻ സമയവും ലഭ്യമാകും. Read on deshabhimani.com

Related News