കായിക താരങ്ങള്‍ക്ക് 
സ്പോര്‍ട്സ് കൗണ്‍സില്‍ ആദരം

ഒളിമ്പ്യന്മാരായ കെ ടി ഇർഫാനെയും എം പി ജാബിറിനെയും കായിക മന്ത്രി വി അബ്ദുറഹ്മാൻ ആദരിക്കുന്നു


  മലപ്പുറം  ജില്ലാ സ്‌പോർട്‌സ്‌ കൗൺസിൽ  കായികതാരങ്ങളെ ആദരിക്കൽ ചടങ്ങ്‌  മന്ത്രി വി അബ്‌ദുറഹ്മാൻ ഉദ്‌ഘാടനം ചെയ്തു.  കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഒളിമ്പ്യൻമാരായ കെ ടി ഇർഫാൻ, എം പി ജാബിർ എന്നിവരെ മന്ത്രി പൊന്നാടയണിയിച്ച്‌ ആദരിച്ചു. ജില്ലാ സ്പോർട്സ് കൗൺസിലിന്റെ 50,000 രൂപയുടെ ക്യാഷ് അവാർഡും ഫലകവും ചടങ്ങിൽ വിതരണംചെയ്തു. മികച്ച ഫുട്ബോൾ പ്രതിഭയ്ക്കുള്ള മൊയ്തീൻകുട്ടി പുരസ്‌കാരം ആഷിഖ് കുരുണിയനുവേണ്ടി ബാപ്പ അസൈൻ ഏറ്റുവാങ്ങി. മികച്ച കായികപ്രതിഭയ്ക്കുള്ള പി കെ ജയപ്രകാശ് പുരസ്‌കാരം മുഹമ്മദ് ഹനാനും മികച്ച കായിക പരിശീലകനുള്ള ഡോ. കെ ആലിക്കുട്ടി സ്മാരക പുരസ്‌കാരം വി പി സുധീറിനും സമ്മാനിച്ചു. ജില്ലാ സ്പോർട്സ് കൗൺസിലും ഒളിമ്പിക് അസോസിയേഷനും നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനവും വിതരണംചെയ്‌തു.  പി ഉബൈദുള്ള എംഎൽഎ അധ്യക്ഷനായി. കലക്ടർ വി ആർ പ്രേംകുമാർ, ജില്ലാ വികസന കമീഷണർ എസ് പ്രേംകൃഷ്ണൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എ ശ്രീകുമാർ,  വൈസ്‌ പ്രസിഡന്റ്‌ വി പി അനിൽ, നഗരസഭാ ചെയർമാൻ മുജീബ് കാടേരി, മുൻ ദേശീയ ഫുട്ബോൾതാരം യു ഷറഫലി, എസ് മുരളീധരൻ, ഒളിമ്പിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് യു തിലകൻ, സെക്രട്ടറി പി ഋഷികേശ് കുമാർ, കെ മനോഹരകുമാർ, ടി മുരുകരാജ് എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News