ഹർഭജനൊപ്പം സ്‌ക്രീനിൽ; 
ഷംസുദ്ദീന്‌ ആഹ്ലാദനിറവ്‌

ഹർഭജൻ സിങ്ങിനൊപ്പം ഷംസുദ്ദീൻ


  മങ്കട ക്രിക്കറ്റ്‌ താരം ഹർഭജൻ സിങ്ങിനൊപ്പം സിനിമയിൽ അഭിനയിച്ച സന്തോഷത്തിലാണ്‌ മക്കരപ്പറമ്പ് കാളാവ് സ്വദേശി മണ്ണിശേരി ഷംസുദ്ദീൻ. ഹർഭജനെ നായകനാക്കി ജെ പി ആർ ജോൺ–-ഷാംസൂര്യ എന്നിവർ സംവിധാനംചെയ്യുന്ന ‘ഫ്രണ്ട്‌ഷിപ്പ്’ ‌ തമിഴ് ചിത്രത്തിലാണ് ഷംസുദ്ദീൻ വേഷമിട്ടത്‌. ക്രിക്കറ്റ് സെലക്ടറുടെ റോളിലാണിത്‌. ബോഡി ബിൽഡറും മോഡലും മിമിക്രി ആർട്ടിസ്റ്റുമാണ്‌ ഷംസുദ്ദീൻ.   പുതുമുഖ തമിഴ് നടൻ പ്രിൻസ് നായകനായി പുലരി ബഷീർ സംവിധാനംചെയ്യുന്ന ‘ക്യാബിൻ’ മലയാളചിത്രത്തിൽ കൈലാഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, റോണാ ജോ എന്നിവർക്കൊപ്പം അഭിനയിച്ചു. മുന്ന സൈമൺ, ക്രിക്കറ്റ് താരം ശ്രീശാന്ത് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ‘രാവണാസുരൻ',  ഗോകുൽ സംവിധാനംചെയ്യുന്ന ‘ആസിഡ്’ എന്നിവയിലും ഷംസുദ്ദീൻ അഭിനയിക്കുന്നു. ഹോട്ടൽ–-ടൂറിസം മാനേജ്മെന്റ്‌ മേഖലയിലാണ്‌ ജോലി. Read on deshabhimani.com

Related News