കഞ്ചാവ് 
വിൽപ്പനക്കിടെ 
യുവാവ് പിടിയിൽ



തിരൂർ തിരൂർ ടൗണിൽ  കഞ്ചാവ് പൊതികളുമായി  വിൽപ്പനയ്ക്കെത്തിയ യുവാവിനെ അറസ്റ്റ്‌ ചെയ്‌തു. ആതവനാട്  സ്വദേശി വെട്ടിക്കാട്ടിൽ ഷനൂപിനെ (35)യാണ്‌ തിരൂർ പൊലീസ് പിടികൂടിയത്.  നിരവധി മോഷണ–-ലഹരിമരുന്ന്‌ കേസുകളിൽ പ്രതിയായ ഷനൂപ് അടുത്തിടെയാണ് ജയിലിൽനിന്നും  പുറത്തിറങ്ങിയത്. ഇയാളെ തിരൂർ ബസ് സ്റ്റാൻഡ് പരിസരത്ത് സംശയാസ്പദ  സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന്‌ പൊലീസ്‌ പരിശോധിക്കുകയായിരുന്നു.  തിരൂർ സിഐ എം ജെ ജിജോ, എസ്ഐ ജലീൽ കറുത്തേടത്ത്, പ്രൊബേഷൻ എസ്ഐ സനീത് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. തിരൂർ കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു. Read on deshabhimani.com

Related News