വീണ്ടും പഴയ പോർനിലങ്ങളിൽ

എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൂര്‍വ്വകാല നേതൃസംഗമം സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനംചെയ്യുന്നു


സ്വന്തം ലേഖകൻ ഏലംകുളം പോരാട്ടങ്ങളുടെ പോയകാലം വാക്കുകളിൽ  വിടർന്നു. സമരതീക്ഷ്‌ണമായ ഇന്നലെകളെപ്പറ്റി പറയുമ്പോൾ മുൻകാല നേതാക്കൾക്ക്‌ അത്രമേൽ ആവേശം. ചോരപടർന്ന പ്രക്ഷോഭങ്ങളെക്കുറിച്ച്‌ അവർ വിവരിച്ചപ്പോൾ പുതുതലമുറയും ത്രസിച്ചു. എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മുൻകാല നേതൃസംഗമം തികച്ചും വേറിട്ടതായി.    അടിയന്തരാവസ്ഥയുടെ കറുത്തനാളുകൾ, പ്രീഡിഗ്രി ബോർഡിനെതിരെ നടന്ന സമരങ്ങൾ, പോളിടെക്നിക് സമരങ്ങളുടെയും സ്വാശ്രയ സമരങ്ങളുടെയും വീറുറ്റ കഥകൾ... എല്ലാം പഴയ നേതാക്കൾ ഓർത്തെടുത്തു.  സംഗമം എസ്എഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റും സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗവുമായ എ വിജയരാഘവൻ ഉദ്ഘാടനംചെയ്തു. വിവിധ കാലങ്ങളിൽ എസ്എഫ്ഐ സംസ്ഥാന ഭാരവാഹികളായ പി ശശി, യു പി ജോസഫ്, സി എച്ച് ആഷിക്, പുത്തലത്ത് ദിനേശൻ, ടി പി ബിനീഷ്, ഡോ. ജെ ഷിജുഖാൻ, എം വിജിൻ എംഎൽഎ, ജെയ്ക്ക് സി തോമസ്, അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനു എന്നിവർ അനുഭവങ്ങൾ പങ്കിട്ടു.  എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ് അധ്യക്ഷനായി.  ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ്, സംഘാടക സമിതി രക്ഷാധികാരി ഇ എൻ മോഹൻദാസ് എന്നിവർ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ് എംഎൽഎ സ്വാഗതവും സംസ്ഥാന ജോയിന്റ് സെക്രട്ടറി വി പി ശരത്ത്പ്രസാദ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News