ശരികൾക്കൊപ്പം വിദ്യാർഥികളെ നയിച്ച പ്രസ്ഥാനം: വിജയരാഘവൻ



ഏലംകുളം ഏറ്റവും ശരിയായ രീതിയിൽ വിദ്യാർഥി താൽപ്പര്യങ്ങളെ നയിച്ച സംഘടനയാണ്‌ എസ്‌എഫ്‌ഐയെന്ന്‌ മുൻ അഖിലേന്ത്യാ പ്രസിഡന്റും സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗവുമായ എ വിജയരാഘവൻ. വലിയ അടിച്ചമർത്തലുകളെ മറികടന്ന് മുന്നേറാൻ പ്രസ്ഥാനത്തിന്‌ കഴിഞ്ഞത് ശരിയായ നിലപാടുകൾ ഉയർത്തിപ്പിടിച്ചതുകൊണ്ടാണ്. കേരളത്തിന്റെ പൊതു ജീവിതത്തിന് ചരിത്രപരമായ സംഭാവന നൽകിയ പ്രസ്ഥാനമാണ് എസ്എഫ്ഐ–- അദ്ദേഹം പറഞ്ഞു. മുൻകാല നേതൃസംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു വിജയരാഘവൻ.    സമരങ്ങളും പോരാട്ടങ്ങളുംവഴി സൃഷ്ടിച്ച മാറ്റങ്ങളേറെയാണ്‌. അവയെ കേരളീയ സമൂഹത്തിന്റെ പൊതുബോധത്തിൽ ധൈഷണികമായും സമരോത്സുകമായും സമന്വയിപ്പിക്കാൻ എസ്എഫ്ഐക്ക്‌ കഴിഞ്ഞു.  കേരളത്തിന്റെ വിദ്യാഭ്യാസമേഖലയെ വരേണ്യവൽക്കരിക്കാനുള്ള വലതുപക്ഷ ശ്രമങ്ങളെ ചെറുത്തു.  ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം സാധാരണക്കാരനുകൂടി  ലഭ്യമാക്കാനുള്ള ശ്രമമാണ് കേരളത്തിലെ എൽഡിഎഫ്‌ സർക്കാർ നടത്തുന്നത്.  നാടിനെ വർഗീയവൽക്കരിക്കാനുള്ള അപകടകരമായ നീക്കങ്ങളെ തിരിച്ചറിയാനും ചെറുക്കാനുമുള്ള ഉയർന്ന സാമൂഹിക ഉത്തരവാദിത്വമാണ് പുതുതലമുറയ്ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News